ADVERTISEMENT

വിവിധ ജില്ലകളിലായി ടീച്ചർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ട്രെയിനർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. ബന്ധപ്പെട്ട രേഖകളുമായി ഉടൻ അപേക്ഷിക്കാം.

അധ്യാപക ഒഴിവ്

എറണാകുളം

ആലുവ∙കേന്ദ്ര സംസ്കൃത സർവകലാശാലയുടെ അംഗീകാരമുള്ള ആലുവ തന്ത്രവിദ്യാപീഠത്തിൽ സംസ്കൃതം, ഇംഗ്ലിഷ്, ഹിസ്റ്ററി, കംപ്യൂട്ടർ, മലയാളം, യോഗ, ഹിന്ദി, ജ്യോഗ്രഫി അധ്യാപക ഒഴിവ്. യോഗ്യത: പിജി. 94478 12046. ഇമെയിൽ: tvpaluva@gmail.com

കൊച്ചി∙ തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്‌സി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 22നു 11ന്. 94001 61562.

മൂവാറ്റുപുഴ∙ വാളകം മാർ സ്റ്റീഫൻ ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ കെമിസ്ട്രി അധ്യാപക ഒഴിവ്. 94961 78413

കോലഞ്ചേരി∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 22 നു 10ന്.

കൊച്ചി∙എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 24 നു 10 ന്. 0484–2377774.

കോഴിക്കോട്∙ ഗവ.കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഉർദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 22 നു 2ന് കോളജ് ഓഫിസിൽ അഭിമുഖം നടത്തും. 0495-2722792.

കോഴിക്കോട്

വിവിധ തസ്തികകളിൽ ഒഴിവ്

കോഴിക്കോട്∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 20 നു 10.30ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുളള തസ്തികകളിൽ അഭിമുഖം. 0495-2370176 .

പരിശീലകരെ ആവശ്യമുണ്ട്

കോഴിക്കോട്∙ വനിതാ-ശിശു വികസന വകുപ്പ്-മിഷൻ വാത്സല്യ-ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായുള്ള ഒആർസി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിൽ പരിശീലക ഒഴിവ്. അവസാന തീയതി ജൂലൈ 30. 81579 93534.

സ്വയം തൊഴിൽ വായ്പ പദ്ധതി

കോഴിക്കോട്∙ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്ത, തൊഴിൽരഹിതരായ ഉദ്യോഗാർഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ 0495-2370179 നമ്പറിലോ ബന്ധപ്പടാം.

കോടതി ഒഴിവ്

കാസർകോട് ∙ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം. വിരമിച്ച കോടതി, സർക്കാർ ജീവനക്കാർക്കു അപേക്ഷിക്കാം. അപേക്ഷ ജൂലൈ 30 നു 5 വരെ. 04994–256390. https://kasaragod.dcourts.gov.in

English Summary:

Teacher, Assistant,job,opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com