ADVERTISEMENT

അപേക്ഷകൾ ഒരുപാടായി, ജോലിയ്ക്കായുള്ള നെട്ടോട്ടം മാത്രം മിച്ചമെന്ന് പറയാൻ വരട്ടെ, ഒന്നുകൂടി ശ്രമിച്ചാൽ മാസം അഞ്ചക്ക ശമ്പളത്തിലെ ജോലി തന്നെ കയ്യിലേക്കെത്തിയാലോ? വിവിധ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലായി ഓഫിസ് ട്രെയിനി, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, പരിശീലകർ, നഴ്‌സ് ഉൾപ്പെടെ ഒട്ടേറെ അവസരങ്ങളുണ്ട്. തസ്തികകളും, യോഗ്യതകളുമറിയാം;

ഓഫിസ് ട്രെയിനി

തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിൽ ഓഫിസ് ട്രെയിനിയുടെ താൽക്കാലിക ഒഴിവ്. അഭിമുഖം ഒക്ടോബർ 7 നു 10 ന്. യോഗ്യത: കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്

വയനാട് മേപ്പാടി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, ഓവർസീയർ നിയമനം. അഭിമുഖം ഒക്ടോബർ8നു 11ന്. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും. 0493–6281842.

ഫിസിയോ തെറപ്പിസ്റ്റ്

വയനാട് കൽപറ്റ സമഗ്ര ശിക്ഷ കേരളയിൽ സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പിസ്റ്റ് ഒഴിവ്. സ്പീച്ച് തെറപ്പി തസ്തികയിൽ ആർസിഐ റജിസ്ട്രേഷനോടു കൂടിയ ബിഎഎസ്എൽപി, ഫിസിയോ തെറപ്പിസ്റ്റ് തസ്തികയിൽ അംഗീകൃത ആർസിഐ റജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ8 നകം അപേക്ഷിക്കുക. 0493–6203338.

പരിശീലകർ

വയനാട് കൽപറ്റയിലെ വിവിധ സ്കൂളുകളിൽ ഫ്യൂച്ചർ ഇന്ത്യ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലക നിയമനം. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, നെറ്റ് ബോൾ, ബേസ് ബോൾ, ഖോ ഖൊ, സോഫ്റ്റ് ബോൾ ഇനങ്ങളിലാണ് അവസരം. അഭിമുഖം ഒക്ടോബർ 7നു 11ന് നഗരസഭയിൽ.

ഇന്‍സ്ട്രക്ടർ

കണ്ണൂര്‍ ഗവ ഐടിഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്. യോഗ്യത: സര്‍വേ/സിവില്‍ എൻജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ, 6മാസ ജോലിപരിചയം അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡിൽ എന്‍ടിസി/എന്‍എസി, 3 വര്‍ഷ ജോലിപരിചയം. ഒക്ടോബര്‍ 7നു 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഹാജരാവുക. 0497-2835183.

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍

കണ്ണൂർ ഗവ. പോളിടെക്‌നിക്‌ കോളജിൽ സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവിൽ താല്‍ക്കാലിക നിയമനം. യോഗ്യത: എംഎസ്‌സി സൈക്കോളജി. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 7നു 11 ന് കോളജിൽ ഹാജരാവുക.

നഴ്‌സ്

മലപ്പുറം തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഓക്‌സിലറി നഴ്‌സ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. അഭിമുഖം ഒക്ടോബര്‍ 7നു 11ന്. സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0494–2687505.

ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ

തൊടുപുഴ സ്പെസിയ ഇടുക്കി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഒഴിവ്. യോഗ്യത: എംബിഎ/അഗ്രി ബിസിനസ് മാനേജ്മെന്റ് പിജി, ഒരു വർഷ ജോലിപരിചയം. പ്രായം: 25–35. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡേറ്റയും ഒക്ടോബർ 8 നകം ഇമെയിൽ (spezialdukkifpcl@gmail.com) ചെയ്യുക. 99476 88506.

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Various Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com