ADVERTISEMENT

സ്കിൽ സെന്റർ

കോഒാർഡിനേറ്റർ

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ കരാർ നിയമനം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിലാണ് അവസരം.

തസ്തിക, യോഗ്യത, പ്രായം:

∙സ്കിൽ സെന്റർ കോഓർഡിനേറ്റർ എംബിഎ/എംഎസ്ഡബ്ല്യു/ബിഎസ്‌സി അഗ്രികൾചർ/ബിടെക്; 20-35.

∙സ്കിൽ സെന്റർ അസിസ്റ്റന്റ്: അതത് എസ്ഡിസിയിൽ അനുവദിക്കപ്പെട്ട ജോബ് റോളുകളിൽ ഏതെങ്കിലും ഒരു ജോബ് റോളിൽ എൻഎസ്ക്യുഎഫ് സ്കിൽ സർട്ടിഫിക്കറ്റ്. ഇവരുടെ അഭാവത്തിൽ എസ്ഡിസിയിൽ അനുവദിക്കപ്പെട്ട 2 സെക്ടറുകളിൽ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നു എൻഎസ്ക്യുഎഫ് സ്കിൽ സർട്ടിഫിക്കറ്റ്; 18-35.

അഭിമുഖം: ഒക്ടോബര്‍ 18 നു 10.30 ന് (ആലപ്പുഴ), ഒക്ടോബർ 16 ന് (കോട്ടയം) അതാത് ജില്ലാ പ്രോജക്ട് ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാവുക. 0477-2239655. ssakerala.in

മലിനീകരണ നിയന്ത്രണ

ബോർഡിൽ ഒാപ്പറേറ്റർ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇഎസ്‌സി ഏലൂർ ഒാഫിസിൽ എൻഎഎംപി/എസ്എഎംപി ഒാപ്പറേറ്റർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഇന്റർവ്യൂ ഒക്ടോബർ 16 ന്.

∙യോഗ്യത: മൂന്നു വർഷ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ.

∙പ്രായപരിധി: 35.

∙ശമ്പളം: 25,000.

www.kspcb.kerala.gov.in

ആരോഗ്യകേരളത്തിൽ

മൾട്ടി പർപസ് വർക്കർ

കോട്ടയം

നാഷനൽ ആയുഷ് മിഷനു കീഴിൽ കോട്ടയത്ത് വിവിധ തസ്തികകളിൽ കരാർ നിയമനം. ഒക്ടോബർ 16 വരെ അപേക്ഷിക്കാം.

∙തസ്തികകൾ: തെറപ്പിസ്റ്റ്, മൾട്ടി പർപസ് വർക്കർ (ജനനി), മൾട്ടി പർപസ് വർക്കർ (ഫിസിയോതെറപ്പി യൂണിറ്റ്), മൾട്ടി പർപസ് വർക്കർ (എൻസിഡി ഐഎസ്എം), മൾട്ടി പർപസ് വർക്കർ (ഹർഷം).

മലപ്പുറം

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ മലപ്പുറത്ത് എംബിബിഎസ് ഡോക്ടർ, ടിബി ഹെൽത്ത് വിസിറ്റർ ഒഴിവുകൾ. കരാർ നിയമനം. ഒക്ടോബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.arogyakeralam.gov.in

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Arogyakeralam Job opportunties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com