ADVERTISEMENT

ബിരുദയോഗ്യതയുള്ള, 25 നു താഴെ പ്രായമുള്ള ഉദ്യോഗാർഥികളാണോ നിങ്ങൾ? എങ്കിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ നിങ്ങൾക്ക് ജോലി സ്വന്തമാക്കാം. സാമൂഹ്യനീതി വകുപ്പ്, മെയിന്റനൻസ് ട്രിബ്യൂണലുകളിലായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം, റവന്യൂ സബ് ഡിവിഷൻ ഓഫിസുകളിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം. ഒരു വർഷ കരാർ നിയമനമാണ്. ബിരുദത്തോടൊപ്പം വേർഡ് പ്രോസസിങ്ങിൽ അംഗീകൃത കംപ്യൂട്ടർ കോഴ്‌സ് ജയം, മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ് എന്നിവയും നേടിയിരിക്കണം. പ്രായപരിധി: 18-25. അഭിമുഖം ഒക്ടോബർ 21 നു 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0471–2343241.

English Summary:

Technical Assistant Job Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com