ADVERTISEMENT

ഏതെങ്കിലും സൈനിക, അർധസൈനിക വിഭാഗങ്ങളിൽ ജോലി പരിചയമുണ്ടോ? മികച്ച ആരോഗ്യവും നല്ല കാഴ്ചശക്തിയുമുള്ളവരാണോ? എങ്കിൽ ഗുരുവായൂർ ദേവസ്വത്തിലെ 15 സെക്യൂരിറ്റി ഗാർഡ് ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം. ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരിക്കണം. അഭിമുഖം ഒക്ടോബർ 18 ന്. ഒരു വർഷ കരാർ നിയമനമാണ്.

∙യോഗ്യത: സൈനിക, അർധസൈനിക വിഭാഗങ്ങളിൽനിന്ന് (ആർമി, നേവി, എയർ ഫോഴ്സ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, അസം റൈഫിൾസ് & GREF) വിരമിച്ചവരായിരിക്കണം.

∙പ്രായം: 60 കവിയരുത്.

∙ശമ്പളം: 21,175

അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്ന് 100 രൂപയ്ക്കു ലഭിക്കും. പട്ടികജാതി/ പട്ടികവർഗക്കാർക്ക് അപേക്ഷാ ഫോം സൗജന്യമായി ലഭിക്കും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി.

വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി (ഫോൺ നമ്പർ സഹിതം) ദേവസ്വം ഓഫിസിൽ നേരിട്ട് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി എത്തേണ്ടതാണ്. 0487–2556335. 

English Summary:

Guruvayur Devaswom Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com