ADVERTISEMENT

തൊഴിലവസരങ്ങളിൽ അല്പമൊന്നു 'അപ്ഡേറ്റഡാ'യാൽ മതി ജോലി എളുപ്പം കൈയിലെത്തും. അവസരങ്ങൾ അറിയാതെ പോകുന്നത് ജോലിയെന്ന ലക്ഷ്യത്തി ലേക്കുള്ള വഴി മുടക്കിയേക്കാം. ഒട്ടേറെ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിങ്ങൾക്കും അവസരമുണ്ട്.

തസ്തികകളും, യോഗ്യതകളുമറിയാം;

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 18 നു 11 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവുക. യോഗ്യത: പത്താംക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ എൻടിസി, 3 വർഷ പരിചയം അല്ലെങ്കിൽ എൻഎസി, ഒരു വർഷ പരിചയം/ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ബിരുദം.

ഐടി ഓഫിസർ

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഐടി ഓഫിസർ ഒഴിവിൽ ഒരു വർഷ കരാർ നിയമനം. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. വിലാസം: എയുഇജി എസ്‌ സ്റ്റേറ്റ് സെൽ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, സ്വരാജ് ഭവൻ,നന്ദൻകോട്, തിരുവനന്തപുരം.

www.principaldirectorate.lsgkerala.gov.in, auegskerala24@gmail.com

ലിഫ്റ്റിങ് സൂപ്പർവൈസര്‍

മലപ്പുറം കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലിഫ്റ്റിങ് സൂപ്പർവൈസര്‍ തസ്തികയിൽ നിയമനം. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 30. ശമ്പളം: 16,000. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ ജില്ലാ മിഷനില്‍ നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബര്‍ 20 നകം ലഭിക്കണം. വിലാസം: ജില്ലാ മിഷന്‍ കോഓർഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം– 676 505. 62387 37765.

ഗെസ്റ്റ് ഫാക്കൽറ്റി

കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം മാനേജ്‌മെന്റ് ഗെസ്റ്റ് ഫാക്കൽറ്റി, ഫാക്കൽറ്റി കോഓർഡിനേറ്റർ ഫോർ ട്രെയിനിങ് തസ്തികകളിൽ ഒഴിവ്. താൽക്കാലിക നിയമനം. അപേക്ഷ ഒക്ടോബർ 18 നകം ലഭിക്കണം. വിലാസം: ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14. 0471-2327707, 2329468. www.kittsedu.org

അക്കൗണ്ടന്റ്

കോഴിക്കോട് മത്സ്യ കര്‍ഷക വികസന ഏജന്‍സിയില്‍ അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ് ഒഴിവിൽ ദിവസവേതന നിയമനം. യോഗ്യത: ബികോം (വിത്ത് കോഓപ്പറേഷന്‍), മലയാളം, ഇംഗ്ലിഷ് ടൈപ്പ്റൈറ്റിങ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ). ഒക്ടോബര്‍ 19 നകം അപേക്ഷിക്കണം. 0495-2383780.

വാച്ച്മാന്‍

മലപ്പുറം താനൂര്‍ സിമെറ്റ് നഴ്‌സിങ് കോളജില്‍ വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒരൊഴിവ്. ദിവസ വേതന നിയമനം. അഭിമുഖം ഒക്ടോബര്‍ 18 നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. യോഗ്യത: ഏഴാം ക്ലാസ് ജയം. പ്രായപരിധി: 50. ശമ്പളം: പ്രതിദിനം 660 രൂപ. 

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Various Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com