ADVERTISEMENT

എംജി, കാർഷിക, കാലിക്കറ്റ് സർവകലാശാലകൾ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷാ തീയതി അറിയാം;

എംജി

എംജി സർവകലാശാലയിൽ സിസ്റ്റം അനലിസ്റ്റിന്റെ 2 ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ഇൻഫർമേഷൻ ടെക്നോളജിയിലോ കംപ്യൂട്ടർ സയൻസിലോ ബിഎസ്‌സി/ബിസിഎ/എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ എംഎസ്‌സി/ ബിഇ/ ബിടെക് അല്ലെങ്കിൽ ഐടി. ഒക്ടോബർ 26 വരെ അപേക്ഷിക്കാം. www.mgu.ac.in

∙എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് പഠന വകുപ്പിൽ സ്പെഷ്യല്‍ ടീച്ചറുടെ 2 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 3 വർഷം വരെ നീട്ടിക്കിട്ടാം. അഭിമുഖം ഒക്ടോബര്‍ 23 നു 10.30ന്. യോഗ്യത: സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡ് (ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി), മാനസിക/ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്കുള്ള അംഗീകൃത സ്ഥാപനത്തില്‍ 2വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം. പ്രായപരിധി: 50. ശമ്പളം: 25,000.

∙എംജി സർവകലാശാലയുടെ ഇന്റർ സ്കൂൾ സെന്ററുകളിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിലാണ് ഒഴിവ്. അഭിമുഖം ഒക്ടോബർ 23, 24, 25 തീയതികളിൽ.

കാർഷിക

കേരള കാർഷിക സർവകലാശാലയുടെ പാമ്പാടുംപാറ ഏലം ഗവേഷണ സ്റ്റേഷനിൽ സ്കിൽഡ് അസിസ്റ്റന്റിന്റെ 2 ഒഴിവ്. കരാർ നിയമനം. യോഗ്യത: എംഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി, ഒരു വർഷ ജോലി പരിചയം. അഭിമുഖം ഒക്ടോബർ 22 നു 11.30 ന്. www.kau.in

∙കേരള കാർഷിക സർവകലാശാലയുടെ ഡയറക്ടറേറ്റ് ഒാഫ് ഫിസിക്കൽ പ്ലാന്റിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ, മെക്കാനിക്കൽ) തസ്തികയിൽ 4 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 23 വരെ അപേക്ഷിക്കാം.

∙കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ കോളജ് ഒാഫ് അഗ്രികൾചറിലെ അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഒക്ടോബർ 21 നു 9.30 ന്.

കാലിക്കറ്റ്

കാലിക്കറ്റ് സർവകലാശാല ജിയോളജി പഠനവകുപ്പിൽ (സെൽഫ് ഫിനാൻസിങ്) ടെക്നിക്കൽ ഒാഫിസറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ജിയോളജി/അപ്ലൈഡ് ജിയോളജി/മറൈൻ ജിയോളജിയിൽ പിജി, റിസർച്, ജിപിഎസ് ഫീൽഡ് സർവേ പരിചയം, ജിയോളജിക്കൽ ലാബുകളിലെ പ്രവർത്തി പരിചയം, ജിഐഎസ് അറിവ്. പ്രായപരിധി: 64. ഓൺലൈനായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. www.uoc.ac.in

English Summary:

University Job Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com