ഇ–സേവാ കേന്ദ്രങ്ങളിൽ 159 ടെക്നിക്കൽ പഴ്സൺ നിയമനം; ഡിപ്ലോമ/ബിരുദ യോഗ്യതക്കാർക്ക് അപേക്ഷിക്കാം
Mail This Article
×
ഡിപ്ലോമയോ ബിരുദമോ യോഗ്യതയുള്ളവരാണോ? എങ്കിൽ വിവിധ ജില്ലകളിലെ ഇ–സേവാ കേന്ദ്രങ്ങളിൽ നിങ്ങൾക്ക് ജോലി നേടാം. ഇ–സേവാ കേന്ദ്രങ്ങളിൽ ടെക്നിക്കൽ പഴ്സൺ തസ്തികയിലെ 159 ഒഴിവുകളിലേക്കാണ് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കരാർ നിയമനമാണ്.
∙ഒഴിവുകളുടെ എണ്ണം:
എറണാകുളം (20), കൊല്ലം (19), കോട്ടയം (13), ആലപ്പുഴ (12), പാലക്കാട് (12), മലപ്പുറം (12), തിരുവനന്തപുരം (11), തൃശൂർ (11), കോഴിക്കോട് (11), ഇടുക്കി (10), കണ്ണൂർ (10), പത്തനംതിട്ട (9), വയനാട് (5), കാസർകോട് (4).
∙യോഗ്യത: 3 വർഷ ഡിപ്ലോമ/ബിരുദം, ഒരു വർഷ പരിചയം.
∙പ്രായം: 1983 ജനുവരി രണ്ടിനോ അതിനു ശേഷമോ ജനിച്ചവരാകണം.
∙ശമ്പളം: 15,000.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. www.hckrecruitment.keralacourts.in
English Summary:
E-seva centre: Technical Person Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.