സർവകലാശാലകളിൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ ഉൾപ്പെടെ അവസരം
Mail This Article
വിവിധ തസ്തികകളിലെ ഒഴിവുകളിൽ കുസാറ്റ്, കാർഷിക, കാലിക്കറ്റ് സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.
കാർഷിക
കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കോളജിൽ പ്ലാന്റ് പതോളജി ഡിപ്പാർട്‌മെന്റിൽ ഒരു അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഒക്ടോബർ 29ന്. ∙യോഗ്യത: എംഎസ്‌സി പ്ലാന്റ് പതോളജി വിത് നെറ്റ്. ∙ശമ്പളം: 44,100.
∙കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിൽ സ്കിൽഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. ദിവസവേതന നിയമനം. ഇന്റർവ്യൂ ഒക്ടോബർ 30ന്. ∙യോഗ്യത: ബിഎസ്‌സി (അഗ്രികൾചർ)/എംഎസ്‌സി (അഗ്രികൾച്ചർ). www.kau.in
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫിസിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് തസ്തികകളിൽ ഓരോ ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷംവരെ നീട്ടിക്കിട്ടാം. നവംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിസിക്സ് ഡിപാർട്ട്മെന്റിൽ ടെക്നിക്കൽ അസിസസ്റ്റന്റ് തസ്തികയിൽ 3 ഒഴിവ്. നവംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ഫിസിക്സ് ബിരുദം, പോളിടെക്നിക്ക് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സിൽ ഡിപ്ലോമ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മറൈൻ ബയോളജി, മൈക്രോ ബയോളജിആൻഡ് ബയോകെമിസ്ട്രി ഡിപാർട്ട്മെന്റുകളിൽ അസിസ്റ്റന്റ് പ്രഫസറുടെ 2 ഒഴിവ്. കരാർ നിയമനം. നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: എംഎസ്‍സി (ബയോഇൻഫർമാറ്റിക്സ്/കംപ്യൂട്ടേഷനൽ ബയോളജി), നെറ്റ്.
∙ശമ്പളം: 40,000–42,000.
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ അരാണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്. കരാർ നിയമനം. കോസ്‌റ്റ്യൂം, സീനിക്ക് ഡിസൈൻ, മൂവ്മെന്റ് ആൻഡ് മൈം, മ്യൂസിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. നവംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. https://www.uoc.ac.in