ADVERTISEMENT

പത്താം ക്ലാസാണ് യോഗ്യത, നല്ലൊരു ജോലി എങ്ങനെ കിട്ടും! ഇനി ഈ ചിന്ത മാറ്റിവച്ചേക്കൂ. അവസരങ്ങൾ ദാ, ഇവിടെയുണ്ട്. ഏതു യോഗ്യതക്കാർക്കും എളുപ്പം ഉദ്യോഗം നേടാൻ അവസരമൊരുക്കി തൊഴിൽമേളകൾ നവംബർ 2 ന് ആരംഭിക്കും. 1000+ ഒഴിവുകളാണുള്ളത്. എല്ലാ ജില്ലക്കാർക്കും അവസരമുണ്ട്.

നിയുക്തി 2024

ആലപ്പുഴ ജില്ലാ എംപ്ലോയബിലിറ്റി സെന്ററും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജും ചേർന്നു നടത്തുന്ന തൊഴില്‍ മേള ‘നിയുക്തി 2024’ നവംബര്‍ 2ന്. ആയിരത്തിലധികം ഒഴിവുകളുണ്ട്. യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, പിജി, നഴ്‌സിങ്, ഹോസ്പിറ്റല്‍ അറ്റൻഡര്‍, കെയര്‍ അസിസ്റ്റന്റ്. 0477–2230624, 83040 57735.

സ്പെക്ട്രം ഫെയർ

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 24 മുതൽ നവംബർ 4 വരെ ജില്ലകളിലെ നോഡൽ ഐ.ടി.ഐകളിൽ സ്പെക്ട്രം ജോബ് ഫെയർ നടത്തും. ഐടിഐ, അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ റജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപേക്ഷയും നൽകണം.

തിരുവനന്തപുരത്ത് 2 ന് തൊഴിൽമേള

തിരുവനന്തപുരത്തു കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായ മോഡൽ കരിയർ സെന്റർ, നവംബർ 2 നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പത്താം ക്ലാസ്/പ്ലസ് ടു/ബിരുദം/ഉയർന്ന യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. നവംബർ 1 ന് ഉച്ചയ്ക്ക് 1നു മുൻപ് https://tinyurl.com/ycbhvzt3 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. www.facebook.com/MCCTVM. 0471–2304577

സ്‌പെക്ട്രം ജോബ് ഫെയര്‍

ഐടിഐക്കാർക്കായി ‘സ്‌പെക്ട്രം ജോബ് ഫെയര്‍’ നവംബര്‍ 2ന് മാളിക്കടവ് ഗവ. ഐടിഐയില്‍. കമ്പനികള്‍ക്കും ഉദ്യോഗാർഥികൾക്കും www.knowledgemission.kerala.gov.in ൽ റജിസ്റ്റർ ചെയ്യാം. സ്‌പോട് റജിസ്‌ട്രേഷനുമുണ്ട്. 9447335182, 8075172624, 9400449790.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Job Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com