സർവകലാശാലകളിൽ അധ്യാപകരുടെ 70+ ഒഴിവ്
Mail This Article
സർവകലാശാലകളിൽ വിവിധ തസ്തികകളിലായി 70+ ഒഴിവ്. കേരള കലാമണ്ഡലത്തിൽ 28, കണ്ണൂർ സർവകലാശാലയിൽ 32 അധ്യാപക ഒഴിവുകളാണുള്ളത്. കൂടാതെ കാലിക്കറ്റ്, സെൻട്രൽ, കാർഷിക സർവകലാശാലകളിൽ ഉൾപ്പെടെ നിരവധി അവസരങ്ങളുമുണ്ട്. താൽക്കാലിക/കരാർ നിയമനമാണ്.
കലാമണ്ഡലം
തൃശൂർ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 28 ഒഴിവ്. താൽക്കാലിക നിയമനം. നവംബർ 14 വരെ അപേക്ഷിക്കാം.
∙തസ്തിക, ഒഴിവുള്ള വകുപ്പുകൾ: അസിസ്റ്റന്റ് പ്രഫസർ–കഥകളിച്ചെണ്ട വടക്കൻ, തെക്കൻ; കഥകളിവേഷം വടക്കൻ, തെക്കൻ; കഥകളി മണ്ഡലം, മൃദംഗം, കൂടിയാട്ടം (സ്ത്രീ, പുരുഷൻ), കഥകളി ചുട്ടി, ഡാൻസ് (മോഹിനിയാട്ടം ആൻഡ് ഭരതനാട്യം), കുച്ചുപ്പുടി, കർണാടിക് മ്യൂസിക്, പഞ്ചവാദ്യം തിമില, പഞ്ചവാദ്യം മദ്ദളം, സംസ്കൃതം. പ്രഫസർ: കഥകളി, മോഹിനിയാട്ടം, റിസർച് മെതഡോളജി–പെർഫോമൻസ് സ്റ്റഡീസ്/തിയേറ്റർ റിസർച്. www.kalamandalam.ac.in
കണ്ണൂർ
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വിവിധ ഡിപ്പാർട്മെന്റുകളിലായി പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ 32 ഒഴിവ്. റഗുലർ നിയമനം. നവംബർ22 വരെ അപേക്ഷിക്കാം. www.kannuruniversity.ac.in
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പിൽ പ്രോജക്ട് അസോഷ്യേറ്റിന്റെ (I & II) 2 ഒഴിവ്. നവംബർ 6 വരെ അപേക്ഷിക്കാം.
∙യോഗ്യത: കെമിസ്ട്രി പിജി, 2 വർഷ ഗവേഷണ പരിചയം, നെറ്റ്/ഗേറ്റ്. ∙ പ്രായപരിധി: 35.
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബി.എസ്.സി. കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്/ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്/ടെക്സ്റ്റൈൽ ഡിസൈനിങ്.
∙പ്രായപരിധി: 64. www.uoc.ac.in
സെൻട്രൽ
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ പ്രോജക്ട് അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ 3 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ തീയതി പിന്നീടറിയിക്കും. www.cukerala.ac.in
കാർഷിക
കേരള കാർഷിക സർവകലാശാലയുടെ കാസർകോട് പടന്നക്കാട് കാർഷിക കോളജിൽ വിവിധ ഡിപ്പാർട്മെന്റുകളിൽ അസിസ്റ്റന്റ് പ്രഫസറുടെ 9 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 29 വരെ അപേക്ഷിക്കാം. അഭിമുഖം നവംബർ 2, 5 തീയതികളിൽ നടക്കും.
∙കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിൽ റിസർച് അസിസ്റ്റന്റ്, സ്കിൽഡ്/സ്റ്റുഡന്റ് അസിസ്റ്റന്റ് തസ്തികകളിൽ 3 ഒഴിവ്. കരാർ നിയമനം. നവംബർ 1 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ നവംബർ 4ന്.
∙കേരള കാർഷിക സർവകലാശാലയുടെ കോട്ടയം, കുമരകം കാർഷിക കോളജിൽ സ്റ്റുഡന്റ് കൗൺസിലർ. ഒരൊഴിവ്. ദിവസ വേതന നിയമനം. നവംബർ 8വരെ അപേക്ഷിക്കാം.
∙കേരള കാർഷിക സർവകലാശാലയുടെ പാലക്കാട് കൃഷി വിജ്ഞാൻ കേന്ദ്രയിൽ പ്രോഗ്രാം അസിസ്റ്റന്റ് (കംപ്യൂട്ടർ). ഒരൊഴിവ്. കരാർ നിയമനം. നവംബർ 1 വരെ അപേക്ഷിക്കാം. www.kau.in
കേരള
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ പയ്യന്നൂർ കോളജ് ഓഫ് ഫിഷറീസിൽ ലൈബ്രറി ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവ്. താൽക്കാലിക നിയമനം. നവംബർ 6 വരെ അപേക്ഷിക്കാം. www.kufos.ac.in