തദ്ദേശ സ്ഥാപനങ്ങളിൽ കോഓർഡിനേറ്റർ; ആരോഗ്യകേരളത്തിൽ അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ്; ഇതാ കാത്തിരുന്ന അവസരങ്ങൾ... വേഗം അപേക്ഷിക്കൂ
Mail This Article
പഠിപ്പുണ്ടായിട്ടും ഇപ്പോഴും ഒരു ജോലിക്കായുള്ള നെട്ടോട്ടത്തിലാണോ? എങ്കിൽ ഈ അവസരങ്ങൾ തീർച്ചയായും നിങ്ങൾക്കു പ്രയോജനപ്പെടും. തദ്ദേശ സ്ഥാപനങ്ങളിൽ കോഓർഡിനേറ്റർ ഉൾപ്പെടെ ഒട്ടേറെ ഒഴിവുകളിലാണ് നിങ്ങൾക്ക് അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കൂ.
തസ്തികകളും, യോഗ്യതയും:
അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ്
കണ്ണൂർ നാഷനൽ ഹെൽത്ത് മിഷനു കീഴിൽ 7 ഒഴിവിൽ കരാർ നിയമനം. ഒഴിവുകൾ: സ്പെഷലിസ്റ്റ് ഡോക്ടർ, ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), ഇൻസ്ട്രക്ടർ, സ്പെഷൽ എജ്യുക്കേറ്റർ, ഡവലപ്മെന്റ് തെറപ്പിസ്റ്റ്, എന്റമോളജിസ്റ്റ്. നവംബർ 9 നു 5 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.arogyakeralam.gov.in
വാർഡൻ
കണ്ണൂർ മുണ്ടയാട്, വയക്കര ജില്ലാ സ്പോർട്സ് അക്കാദമികളിലേക്ക് വാർഡൻ തസ്തികയിൽ 2 ഒഴിവ്. ദിവസ വേതന നിയമനം. അഭിമുഖം നവംബർ 7നു 11ന്. യോഗ്യത: ബിരുദം. പ്രായം: 30–40. 0497-2700485.
പ്രോജക്ട് അസോഷ്യേറ്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിടി നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം നവംബർ 8നു 11ന്. www.tmc.kerala.gov.in
ഗ്രേജ്വേറ്റ് ഇന്റേൺ
കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ (LSGD) ഗ്രേജ്വേറ്റ് ഇന്റേൺ അവസരം. 4 ഒഴിവാണുള്ളത്. ഒരു വർഷ നിയമനം. യോഗ്യത: ബിടെക് സിവിൽ ആൻഡ് കംപ്യൂട്ടർ സയൻസ്. ശമ്പളം: 10,000. നവംബർ 8 നകം അപേക്ഷിക്കണം. https://connect.asapkerala.gov.in/
കോഓർഡിനേറ്റർ
ആലപ്പുഴ എംഎസ്എംഇ പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ കോഓർഡിനേറ്റർ നിയമനം. യോഗ്യത: പ്ലസ്ടു. അഭിമുഖം: നവംബർ7, 8, 9 തീയതികളിൽ10ന് ആലപ്പുഴ എംഎസ്എംഇ പ്രമോഷൻ കൗൺസിൽ ഓഫിസിൽ. 96560 00910.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y)ഫോളോ ചെയ്യൂ..