ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 310 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂൺ 13 വരെ.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 167 ഒഴിവുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പിനു കീഴിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡപ്യൂട്ടി സൂപ്രണ്ട് ആർക്കിയോളജിസ്റ്റ് (67 ഒഴിവ്), കേന്ദ്ര എംഎസ്എംഇ വകുപ്പിനു കീഴിലെ അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് 2 (46 ഒഴിവ്) തസ്തികകളിലേക്കും അപേക്ഷിക്കാം. www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.upsc.gov.in സൈറ്റിൽ പ്രസിദ്ധീകരിക്കും. 

English Summary:

UPSC Notification Central Service vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com