ADVERTISEMENT

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 518ഒഴിവ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം

ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ)

∙തസ്തിക: ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.

∙പ്രായം: 15–19.

∙സ്റ്റൈപൻഡ്: ആദ്യ 3 മാസം 3000, തുടർന്ന് 6000, രണ്ടാം വർഷം–6600.

∙പരിശീലന കാലാവധി: രണ്ടു വർഷം.

ഗ്രൂപ്പ് ബി (ഐടിഐ പാസായവർ)

∙തസ്തിക: സ്‌ട്രക്‌ചറൽ ഫിറ്റർ (Ex–ഐടിഐ ഫിറ്റർ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്ട്രീഷ്യൻ, ICTSM, ആർഎസി, ഇലക്‌ട്രോണിക് മെക്കാനിക്, പൈപ്പ് ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കാർപെന്റർ. ∙യോഗ്യത: 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

∙പ്രായം: 16–21. ∙സ്റ്റൈപൻഡ്: 8050, പൈപ്പ് ഫിറ്റർ, വെൽഡർ, COPA, കാർപെന്റർ: 7700.

∙പരിശീലന കാലാവധി: ഒരു വർഷം.

ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ)

∙തസ്തിക: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റിഗർ.

∙യോഗ്യത: സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് 50% മാർക്കോടെ എട്ടാം ക്ലാസ് ജയം (10+2 സ്‌കീമിൽ). ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എട്ടാം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.

∙പ്രായം: 14–18.

∙സ്റ്റൈപൻഡ്: ആദ്യ 3 മാസം 2500, തുടർന്ന് 5000, രണ്ടാം വർഷം–5500.

∙പരിശീലന കാലാവധി: റിഗർ–2 വർഷം, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)–ഒരു വർഷം മൂന്നു മാസം. എല്ലാ തസ്‌തികയിലേക്കും എസ്‌സി/എസ്‌ടിക്കാർക്കു പാസ് മാർക്ക് മതി.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ അധിഷ്ഠിത കംപ്യൂട്ടർ പരീക്ഷ, വൈദ്യപരിശോധന, രേഖാപരിശോധന അടിസ്ഥാനമാക്കി. മുംബൈ, താനെ, പുണെ, ഔറംഗാബാദ്, നാഗ്‌പുർ, ലാത്തൂർ, കോലാപുർ, നാസിക് എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

∙ഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാർക്കു ഫീസില്ല. https://mazagondock.in

English Summary:

Apprentice opportunity in Masagon Doc Shipbuilders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com