ADVERTISEMENT

വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ റാങ്ക് ലിസ്റ്റ് ഫെബ്രുവരി 22ന് അവസാനിക്കാനിരിക്കെ, നിയമന ശുപാർശ ലഭിച്ചത് 274 പേർക്കു മാത്രം.

2021 ഫെബ്രുവരി 23നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ 579, സപ്ലിമെന്ററി ലിസ്റ്റിൽ 506 എന്നിങ്ങനെ 1085 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 25% പേർക്കു നിയമന ശുപാർശ ലഭിച്ചു. 811 പേർ അവശേഷിക്കുന്നു.

നിയമനനില: ഓപ്പൺ മെറിറ്റ്–224, ഈഴവ–225, എസ്‌സി–297, എസ്ടി–സപ്ലിമെന്ററി 23, മുസ്‌ലിം–226, എൽസി/എഐ–സപ്ലിമെന്ററി 1, വിശ്വകർമ–408, എസ്ഐയുസി നാടാർ–277, ഹിന്ദു നാടാർ–286, എസ്‌സിസിസി–399, ധീവര–480. ഒബിസി വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

അടുത്ത പരീക്ഷ ഓഗസ്റ്റ്–ഒക്ടോബർ

ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയുടെ പുതിയ വിജ്ഞാപനം കഴിഞ്ഞ വർഷം സെപ്റ്റംബർ 15നു പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 19,284 പേർ അപേക്ഷ നൽകി. പരീക്ഷ ഓഗസ്റ്റ്–ഒക്ടോബർ മാസങ്ങളിൽ നടത്തും.

English Summary:

ICDS Supervisor Ranklist PSC UpdatesThozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com