ADVERTISEMENT

റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 2 മാസമായിട്ടും കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള നിയമന ശുപാർശ വൈകുന്നു. റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമന ശുപാർശ അയയ്ക്കാൻ പിഎസ്‌സി തയാറാകുന്നില്ല.

ഈ വർഷം ജനുവരി 12നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 3712, സപ്ലിമെന്ററി ലിസ്റ്റിൽ 3438, ഭിന്നശേഷി ലിസ്റ്റിൽ 114 എന്നിങ്ങനെ 7264 പേർ റാങ്ക് ലിസ്റ്റിലുണ്ട്. സംസ്ഥാനത്തെ 21 പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നായി ഈ തസ്തികയുടെ 1,117 ഒഴിവ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് ബവ്റിജസ് കോർപറേഷനിലാണ്–432. കുറവ് ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, കയർ കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ എന്നിവയിൽ നിന്ന്–1 വീതം. വാട്ടർ അതോറിറ്റിയിൽ നിന്ന് 313 ഒഴിവും കെഎസ്എഫ്ഇയിൽനിന്ന് 291 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശുപാർശ ഉടനെന്ന് പിഎസ്‌സി

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഉടൻ നിയമന ശുപാർശ നൽകുമെന്നു പിഎസ്‌സി വ്യക്തമാക്കി. പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫിസിൽനിന്നാണ് ഈ തസ്തികയുടെ നിയമന ശുപാർശ തയാറാക്കുന്നത്. ഒരാഴ്ചയ്ക്കകം നിയമന ശുപാർശ അയയ്ക്കുമെന്നു മേഖലാ ഓഫിസ് അറിയിച്ചു. 

English Summary:

Company Board Last Grade Ranklist PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com