ADVERTISEMENT

12 ജില്ലകളിലെ എൽഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം, കൊല്ലം., പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ പേരുള്ള ലിസ്റ്റ് തിരുവനന്തപുരം ജില്ലയുടേതാണ്–461. കുറവ് കാസർകോട് ജില്ലയിൽ– 161.

53 മുതൽ 63.33 വരെയാണ് ഇതുവരെ ലിസ്റ്റ് വന്ന വിവിധ ജില്ലകളിലെ കട്ട് ഓഫ് മാർക്ക്. ബാക്കി ജില്ലകളിലെ ലിസ്റ്റും ഉടൻ പ്രസിദ്ധീകരിക്കും. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

റിപ്പോർട്ട് ചെയ്തത് 74 ഒഴിവ്; മുൻ ലിസ്റ്റിൽ നിന്ന് 1702 നിയമന ശുപാർശ

എൽഡി ടൈപ്പിസ്റ്റിന്റെ 74 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവ് തൃശൂർ ജില്ലയിൽ–12. കുറവ് വയനാട് ജില്ലയിൽ–2. പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒഴിവിന്റെ വിവരം ലഭ്യമല്ല. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 1702 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.    

English Summary:

LD Typist PSC List Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com