ADVERTISEMENT

കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ്, അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഉൾപ്പെടെ 33 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണസമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. ഏപ്രിൽ ഒന്നിലെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരം വരെ അപേക്ഷിക്കാം. പൂർണ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങളും ഏപ്രിൽ 8നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ:

∙ജനറൽ (സംസ്ഥാനതലം): കേരള ബാങ്കിൽ (സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) ക്ലാർക്ക്/കാഷ്യർ (പാർട് 1 ജനറൽ കാറ്റഗറി, പാർട് 2 സൊസൈറ്റി കാറ്റഗറി), ഓഫിസ് അറ്റൻഡന്റ് (പാർട് 1 ജനറൽ കാറ്റഗറി, പാർട് 2 സൊസൈറ്റി കാറ്റഗറി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ എമർജൻസി മെഡിസിൻ, അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ്–3, ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫിസർ (ഫാർമസിസ്റ്റ്, ക്ലാർക്ക് തസ്തികകളിൽ നിന്നു തസ്തികമാറ്റം വഴി), മൈനിങ് ആൻഡ് ജിയോളജിയിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1 (ഇലക്ട്രിക്കൽ), ഓവർസിയർ ഗ്രേഡ്–3, അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്–2, കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട് ടൈം ജീവനക്കാരിൽനിന്നു നേരിട്ടുള്ള നിയമനം), ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ്–2, കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ മിക്സിങ് യാർഡ് സൂപ്പർവൈസർ (പാർട് 1 ജനറൽ കാറ്റഗറി, പാർട് 2 സൊസൈറ്റി കാറ്റഗറി), കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (എൽഎംവി).

∙ജനറൽ (ജില്ലാതലം): ആരോഗ്യ വകുപ്പിൽ (വിവിധ ജില്ലകൾ) ട്രീറ്റ്മെന്റ് ഓർഗനൈസർ, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ (പാലക്കാട്, മലപ്പുറം, കണ്ണൂർ) ഇലക്ട്രിഷ്യൻ.

∙സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം): വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് സീനിയർ (എസ്ടി).

∙സ്പെഷൽ റിക്രൂട്മെന്റ് (ജില്ലാതലം): പൊതുവിദ്യാഭ്യാസ വകുപ്പിൽ (കൊല്ലം) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (എസ്‌സി/എസ്ടി), ആരോഗ്യ വകുപ്പിൽ (തൃശൂർ) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2 (എസ്ടി), റവന്യു വകുപ്പിൽ (തൃശൂർ) വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (എസ്ടി).

∙എൻസിഎ (സംസ്ഥാനതലം): മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിയോളജി (ധീവര), പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി (എസ്‌സിസിസി), അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ ഓവർസിയർ–സിവിൽ (എസ്‌സി), കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്–എൽഎംവി (എൽസി/എഐ).

∙എൻസിഎ (ജില്ലാതലം): ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദം (ഈഴവ/തിയ്യ/ബില്ലവ, എസ്‌സി, ഹിന്ദു നാടാർ, എസ്ടി), വിവിധ വകുപ്പുകളിൽ (കൊല്ലം, ഇടുക്കി, കോഴിക്കോട്) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2 (എൽസി/എഐ, ഹിന്ദു നാടാർ, എസ്‌സിസിസി), ഇടുക്കി, മലപ്പുറം ജില്ലകളിലെ വിവിധ വകുപ്പുകളിൽ (എൻസിസി, ടൂറിസം, എക്സൈസ്, പൊലീസ്, സാമൂഹികക്ഷേമം, ഗതാഗത വകുപ്പുകൾ ഒഴികെ) ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി/ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് എച്ച്ഡിവി (എൽസി/എഐ), ഇടുക്കി, വയനാട് ജില്ലകളിലെ വിവിധ വകുപ്പുകളിൽ (എൻസിസി, ടൂറിസം, എക്സൈസ്, പൊലീസ്, സാമൂഹികക്ഷേമം, ഗതാഗത വകുപ്പുകൾ ഒഴികെ) ഡ്രൈവർ ഗ്രേഡ്–2 എൽഡിവി/ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് എൽഡിവി (എൽസി/എഐ).

കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ ആദ്യ വിജ്ഞാപനം; ഒഴിവ് 230

കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ ആദ്യമായാണു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. ഇതുവരെ 230 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട് 1 ജനറൽ കാറ്റഗറി, പാർട് 2 സൊസൈറ്റി കാറ്റഗറി വിഭാഗങ്ങളിൽ 115 വീതം ഒഴിവാണുള്ളത്.

കൊമേഴ്സിൽ ബിരുദം (ബികോം) അല്ലെങ്കിൽ കോഓപ്പറേഷൻ പ്രത്യേക വിഷയമായുള്ള മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ആർട്സ് (എംഎ) ആണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും ബിരുദത്തോടൊപ്പം കേരള സഹകരണ യൂണിയനിൽനിന്നുള്ള ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ അല്ലെങ്കിൽ ഹയർ ഡിപ്ലോമ ഇൻ കോഓപ്പേറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിൽനിന്നു നേടിയ എച്ച്ഡിസി ആൻഡ് എച്ച്ഡിസിഎം അല്ലെങ്കിൽ കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിഎസ്‌സി കോഓപ്പറേഷൻ ആൻഡ് ബാങ്കിങ് തുടങ്ങിയ യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാം (യോഗ്യതകളുടെ പൂർണരൂപം വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും).

ഓഫിസ് അറ്റൻഡന്റ്: 249 ഒഴിവ്; യോഗ്യത 7–ാം ക്ലാസ് ജയം

കേരള ബാങ്കിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടെ 249 ഒഴിവാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാർട് 1 ജനറൽ കാറ്റഗറിയിൽ 125 ഒഴിവും പാർട് 2 സൊസൈറ്റി കാറ്റഗറിയിൽ 124 ഒഴിവുമുണ്ട്. ഏഴാം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഈ തസ്തികയിലും ആദ്യമായാണു പിഎസ്‌സി വിജ്ഞാപനം വരുന്നത്. 

English Summary:

Kerala Bank Clerk Cashier PSC notification Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com