ADVERTISEMENT

കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 3763, സപ്ലിമെന്ററി ലിസ്റ്റിൽ 3836, ഭിന്നശേഷി ലിസ്റ്റിൽ 110 എന്നിങ്ങനെ 7709 പേർ റാങ്ക് ലിസ്റ്റിലുണ്ട്. പുനഃപരിശോധന, ഉത്തരക്കടലാസ് ഫോട്ടോകോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷിക്കാം.

∙സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഈഴവ–870, എസ്‌സി–514, എസ്ടി–523, മുസ്‌ലിം–759, എൽസി/എഐ–251, ഒബിസി–190, വിശ്വകർമ–188, എസ്‌ഐയുസി നാടാർ–60, എസ്‌സിസിസി–64, ധീവര–60, ഹിന്ദു നാടാർ–60, ഇഡബ്ല്യുഎസ്–297. ഭിന്നശേഷി: എൽവി–35, എച്ച്ഐ–37, എൽഡി/സിപി–38.

ഒഴിവ് 531; കൂടുതൽ കെഎസ്എഫ്ഇയിൽ

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലായി അസിസ്റ്റന്റ് തസ്തികയുടെ 531 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒഴിവ് കെഎസ്എഫ്ഇയിലാണ്–475. കുറവ് വാട്ടർ അതോറിറ്റി, കെഎസ്ഇബി, കെഎംഎംഎൽ എന്നിവിടങ്ങളിൽ–1 വീതം. കെഎസ്എഫ്ഇ കഴിഞ്ഞാൽ കൂടുതൽ ഒഴിവ് റിപ്പോർട്ട് സിവിൽ സപ്ലൈസ് കോർപറേഷനിലാണ്–27.

മുൻ ലിസ്റ്റിൽ നിന്ന് 3883 പേർക്കു ശുപാർശ

കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത് 3,883 പേർക്കാണ്. 2019 ഡിസംബർ 31നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 2022 ഡിസംബർ 30നാണ് അവസാനിച്ചത്.

അവസാന നിയമനനില: ഓപ്പൺ മെറിറ്റ്–3216, ഈഴവ–3228, എസ്‌സി–സപ്ലിമെന്ററി 239, എസ്ടി–സപ്ലിമെന്ററി 91, മുസ്‌ലിം–സപ്ലിമെന്ററി 134, എൽസി/എഐ–സപ്ലിമെന്ററി 79, വിശ്വകർമ–3689, എസ്ഐയുസി നാടാർ–4238, ഹിന്ദു നാടാർ–സപ്ലിമെന്ററി 20, എസ്‌സിസിസി–സപ്ലിമെന്ററി 29, ധീവര–3272. ഭിന്നശേഷി: എൽവി–72, എച്ച്ഐ–56. ഒബിസി വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

Company Board Assistant Ranklist PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com