ADVERTISEMENT

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ മൂന്നു ഘട്ടമായി പൂർത്തിയാക്കാൻ പിഎസ്‌സി തീരുമാനിച്ചു.

മൂന്നാം ഘട്ട പരീക്ഷ ജൂൺ 15നാണ്. ഏപ്രിൽ 13, 27 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകൾ മേയ് 11, 25 തീയതികളിലേക്കു മാറ്റിയിട്ടുണ്ട്. പ്രിലിംസ് ജയിക്കുന്നവർക്ക് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി മെയിൻ പരീക്ഷ നടത്തും.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, എസ്ഐ തുടങ്ങി 6 തസ്തികകളിലെ 11 കാറ്റഗറികളിലേക്കാണു ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ. എല്ലാ വിഭാഗങ്ങളിലുമായി 11 ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം പൊതുവായി കണക്കാക്കുമ്പോൾ 5.22 ലക്ഷം പേരാണുള്ളത്. ഇതിൽ 1.74 ലക്ഷം പേർ വീതം ഓരോ ഘട്ടത്തിലും പരീക്ഷ എഴുതും. 

English Summary:

Degree Level Prelims exam PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com