ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ ചില പിഎസ്‌സി പരീക്ഷകൾക്കു മാറ്റം.

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി, സിപിഒ, വനിതാ സിപിഒ, സ്റ്റാഫ് നഴ്സ്, ഇലക്ട്രിഷ്യൻ തുടങ്ങിയ പരീക്ഷകളുടെ തീയതിയാണു മാറ്റിയത്. ഇവയിൽ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി, സ്റ്റാഫ് നഴ്സ്, ഇലക്ട്രിഷ്യൻ എന്നിവയുടെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഒ, വനിതാ സിപിഒ പരീക്ഷകളുടെ പുതിയ തീയതി ജൂണിലെ പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിക്കും.

പുതിയ തീയതി

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി (ഒന്നാം ഘട്ടം)– 11.05.2024

സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആരോഗ്യം– 29.04.2024

ഇലക്ട്രിഷ്യൻ/ഒാവർസിയർ ഗ്രേഡ്–2/സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്–2/ട്രേഡ്സ്മാൻ/

ലൈൻമാൻ– 30.04.2024

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി (രണ്ടാം ഘട്ടം)– 25.05.2024

വനിതാ സിവിൽ പൊലീസ് ഒാഫിസർ/മൗണ്ടഡ് പൊലീസ് കോൺസ്റ്റബിൾ–ജൂണിൽ

സിവിൽ പൊലീസ് ഒാഫിസർ– ജൂണിൽ

അസി. പ്രഫസർ പരീക്ഷ റദ്ദാക്കി

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ക്രിയാശരീർ (എൻസിഎ–എൽസി/എഐ) തസ്തികയിൽ മേയ് 3നു നടത്താനിരുന്ന പരീക്ഷ റദ്ദാക്കി. 3 പേർ അപേക്ഷ നൽകിയിരുന്നെങ്കിലും ഒരാൾ മാത്രമാണു കൺഫർമേഷൻ നൽകിയത്. ഇയാൾക്ക് ഇന്റർവ്യൂ മാത്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. 

English Summary:

Election PSC Exams Postponed updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com