ADVERTISEMENT

ജൂണിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലെ 61 കാറ്റഗറികളിലായി 35 പരീക്ഷകളാണ് ജൂണിൽ നടത്തുക.

സിവിൽ പൊലീസ് ഒാഫിസർ, വനിതാ സിവിൽ പൊലീസ് ഒാഫിസർ, മൗണ്ടഡ് പൊലീസ് കോൺസ്റ്റബിൾ, ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി മൂന്നാം ഘട്ടം, ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒാഫിസ് അറ്റൻഡന്റ് (മെയിൻ പരീക്ഷ), പ്ലാനിങ് ബോർഡിൽ റിസർച് അസിസ്റ്റന്റ് തുടങ്ങിയവയാണു ജൂണിൽ നടക്കുന്ന പ്രധാന പരീക്ഷകൾ.

അപേക്ഷകർക്ക് ഏപ്രിൽ 11 വരെ കൺഫർമേഷൻ നൽകാം. നേരത്തെ കൺഫർമേഷൻ നൽകിയവർ വീണ്ടും നൽകേണ്ട. 

പരീക്ഷാതീയതി

സിവിൽ പൊലീസ് ഒാഫിസർ- 08.06.2024

അസിസ്റ്റന്റ് മാനേജർ, കേരള ഫിനാൻഷ്യൽ കോർപറേഷൻ-12.06.2024

സാനി‌റ്ററി കെമിസ്റ്റ്, വാട്ടർ അതോറിറ്റി-13.06.2024

പമ്പ് ഒാപ്പറേറ്റർ, ഗ്രൗണ്ട് വാട്ടർ-14.06.2024

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി (സ്റ്റേജ്–3)-15.06.2024

അസിസ്റ്റന്റ് ഫാർമസിസ്റ്റ്, സിവിൽ സപ്ലൈസ് കോർപറേഷൻ-20.06.2024

ഫാർമസിസ്റ്റ് ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസ്- 20.06.2024

ഫാർമസിസ്റ്റ് ഗ്രേ‍ഡ്–2, ആരോഗ്യ വകുപ്പ്- 20.06.2024

ലബോറട്ടറി ടെക്നീഷ്യൻ (ഫാർമസി), മെഡി. വിദ്യാഭ്യാസം -20.06.2024

ഫാർമസിസ്റ്റ് ഗ്രേഡ്–2, മെഡിക്കൽ വിദ്യാഭ്യാസം-20.06.2024

ഒാഫിസ് അറ്റൻഡന്റ് ഗ്രേ‍ഡ്–2/മെസഞ്ചർ/നൈറ്റ് വാച്ച്മാൻ, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (മെയിൻ പരീക്ഷ)-25.06.2024

റിസർച് അസിസ്റ്റന്റ്, പ്ലാനിങ് ബോർഡ്-26.06.2024

റെക്കോർഡിങ് അസിസ്റ്റന്റ്, ഫിലിം ഡവലപ്മെന്റ് കോർപറേഷൻ-27.06.2024

പൊലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പൊലീസ്)-29.06.2024

വനിതാ സിവിൽ പൊലീസ് ഒാഫിസർ- 29.06.2024

English Summary:

PSC Exam Calender June Published Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com