ADVERTISEMENT

ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 തസ്തികയിലേക്ക് പരീക്ഷ എഴുതുന്നത് 12,781 പേർ. ജൂൺ 20നു നടക്കുന്ന പരീക്ഷയ്ക്ക് 15,019 പേരാണ് അപേക്ഷ നൽകിയത്. ഇവരിൽ 2238 പേർ കൺഫർമേഷൻ നൽകിയില്ല. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം ജില്ലയിലാണ്–1,869. കുറവ് വയനാട് ജില്ലയിൽ–320.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 തസ്തികയിൽ 10,759 പേർ പരീക്ഷ എഴുതും. 12,436 അപേക്ഷകരിൽ 10,759 പേരാണു കൺഫർമേഷൻ നൽകിയത്. 1,677 അപേക്ഷ അസാധുവായി.

ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ഫാർമസിസ്റ്റ് ഗ്രേഡ്–2 പരീക്ഷകൾ ജൂൺ 20നാണ്. രണ്ടു പരീക്ഷകൾക്കും ജൂൺ 6 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ (ഫാർമസി) തസ്തികയിൽ 1,482 പേരുടെ അപേക്ഷ അസാധുവായി. 9,887 അപേക്ഷകരിൽ 8,405 പേർ കൺഫർമേഷൻ നൽകി. 

English Summary:

Medical Pharmacist Exam PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com