ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് പരീക്ഷ 8 ഘട്ടമായി പൂർത്തിയാക്കാൻ പിഎസ്‌സി തീരുമാനിച്ചതോടെ, ഉദ്യോഗാർഥികളുടെ തയാറെടുപ്പിന്റെ ഗ്രാഫും ഉയരുന്ന ഘട്ടമാണിനി.

ജൂലൈ 27നു തിരുവനന്തപുരം ജില്ലയിലെ പരീക്ഷയാണ് ആദ്യം നടത്തുക. മേയ് 11 വരെ കൺഫർമേഷൻ നൽകാം. തസ്തികമാറ്റം വഴി അപേക്ഷ നൽകിയവർക്കുള്ളതാണ് അവസാന ഘട്ട പരീക്ഷ. ഇത് ഒക്ടോബർ അവസാനമാണ്.

തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഏതു മാസമാണു പരീക്ഷ എന്നു മാത്രമേ ഇപ്പോൾ വ്യക്തമാക്കിയിട്ടുളളൂ. തീയതി പിന്നീടു പ്രഖ്യാപിക്കും. ശനിയാഴ്ചകളിലായിരിക്കും പരീക്ഷ.

അപേക്ഷകർ 12.95 ലക്ഷം

എൽഡി ക്ലാർക്ക് തസ്തികയ്ക്ക് 14 ജില്ലയിലുമായി 12,95,446 പേർ അപേക്ഷിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്–1,74,344. കുറവ് വയനാട് ജില്ലയിൽ–40,267. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒരു ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്.

തസ്തികമാറ്റം വഴി 11,914 അപേക്ഷകർ

തസ്തികമാറ്റം വഴിയുള്ള എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് 14 ജില്ലയിലുമായി 11,914 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്–1774. കുറവ് പത്തനംതിട്ട ജില്ലയിൽ–436.

മറ്റു ജില്ലകളിലെ അപേക്ഷകർ: കൊല്ലം–1126, ആലപ്പുഴ–834, കോട്ടയം–583, ഇടുക്കി–649, എറണാകുളം–1116, തൃശൂർ–862, പാലക്കാട്–963, മലപ്പുറം–900, കോഴിക്കോട്–994, വയനാട്–447, കണ്ണൂർ–732, കാസർകോട്–498. 

English Summary:

Lower Division Clerk Exam PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com