ADVERTISEMENT

ക്ഷേത്രങ്ങളിലെ വാച്ചർ ഒഴിവുകൾ നികത്തുന്നില്ലെന്ന ഉദ്യോഗാർഥികളുടെ പരാതിയിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി.

ഈ തസ്തികയിൽ 235 ഒഴിവുണ്ടെന്ന് ഉദ്യോഗാർഥികൾക്കു വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 15നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണു കോടതി നിർദേശം.

ഈ തസ്തികയിലേക്ക് 2022 ഒക്ടോബറിലാണു വിജ്ഞാപനം വന്നത്. 2023 നവംബർ 28നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 391, സപ്ലിമെന്ററി ലിസ്റ്റിൽ 242 എന്നിങ്ങനെ 633 പേരാണു ലിസ്റ്റിലുള്ളത്. ഇതിൽ 54 പേർക്കു മാത്രമേ നിയമന ശുപാർശ നൽകിയിട്ടുള്ളൂ. നിയമനം ലഭിച്ച 12 പേർ ജോലി ഉപേക്ഷിച്ചെങ്കിലും ആ ഒഴിവും റിപ്പോർട്ട് ചെയ്തിട്ടില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വാച്ചർമാരുടെ അനുവദനീയ തസ്തിക 604 ആണ്. ഇതിൽ 369 പേർ മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. 235 തസ്തിക ഒഴിഞ്ഞുകിടക്കുന്നു. തിരക്കുള്ള ക്ഷേത്രങ്ങളിൽപോലും വാച്ചർമാരുടെ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിക്കും ബോർഡിനും നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. 

English Summary:

PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com