Activate your premium subscription today
ബെംഗളൂരു∙ ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച് അടുത്ത മാസം ബെംഗളൂരുവിൽ സമാന്തര ദേശീയ കൗൺസിൽ ചേരുന്നതിനു മുന്നോടിയായി, വിവിധ സംസ്ഥാന നേതാക്കളുടെ പിന്തുണ തേടി മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം നടത്തുന്ന പര്യടനത്തിൽ ദൾ ദേശീയ നിർവാഹക സമിതി അംഗം നീലലോഹിത ദാസും. ആന്ധ്രപ്രദേശ് ഘടകം പ്രസിഡന്റ് ഗട്ട ബാബുവിനും നീലനുമൊപ്പം ചെന്നൈയിലെത്തിയ ഇബ്രാഹിം തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സഖ്യത്തെ എതിർത്തതിന്റെ പേരിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നു കഴിഞ്ഞ മാസം ഇബ്രാഹിമിനെ പുറത്താക്കിയിരുന്നു. പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ അന്ത്യശാസനം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ജെഡിഎസ്–എൽജെഡി ലയന സാധ്യത അടഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട്ടു ചേർന്ന എൽജെഡി നേതൃയോഗം ലയന ചർച്ചകൾക്കു വിരാമമിടാൻ ഏകദേശ ധാരണയിലെത്തിയിരുന്നു. 30നു തിരുവനന്തപുരത്തു ജെഡിഎസ് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ലയന ചർച്ചകൾ അവസാനിപ്പിക്കാൻ യോഗം തീരുമാനമെടുക്കുമെന്നാണു വിവരം. ലയിച്ചാൽ ഇരു കൂട്ടർക്കും ലഭിക്കുന്ന പദവികളെയും ജില്ലകളെയും സംബന്ധിച്ചു നേരത്തേ ധാരണയിലെത്തിയിരുന്നു. ധാരണയ്ക്കു വിരുദ്ധമായി ജെഡിഎസിന്റെ കേരളത്തിൽനിന്നുള്ള ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണു പുതിയ പ്രശ്നം ഉടലെടുത്തത്.
തിരുവനന്തപുരം ∙ കോവളം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എം.വിൻസെന്റിന് വിജയം...Kovalam Election Results Updates. Kovalam Poll Results 2021. Kovalam Election News. കോവളം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
Results 1-3