Activate your premium subscription today
ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ഇത്തരത്തില്‍ നിരവധി നേതാക്കൾ ക്ഷണനേരം കൊണ്ട് ഇല്ലാതായിട്ടുണ്ട്. രണ്ടു പ്രധാനമന്ത്രിമാർ വെടിയേറ്റും സ്ഫോടനത്തിലും കൊല്ലപ്പെട്ടപ്പോൾ കേന്ദ്രമന്ത്രിമാരുൾപ്പെടെ വലിയ രാഷ്ട്രീയഭാവിയുമുള്ള നിരവധി പേർ ഹെലികോപ്റ്റർ, വാഹനാപകടങ്ങളിലും മറ്റും മരിച്ചിട്ടുണ്ട്. ഇതിൽ ചിലരുടെയെങ്കിലും മരണം വലിയ വിവാദമായിട്ടുണ്ട്, ചിലതൊക്കെ പുറത്തുവന്നു, മറ്റു പലതും ഇന്നും അഭ്യൂഹങ്ങളും മറ്റുമായി നിലനിൽക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും മറ്റും മരണം സമൂഹത്തിൽ വലിയ ശൂന്യത കൊണ്ടുവരുന്നതിനൊപ്പം വലിയ മാറ്റങ്ങൾക്കും കാരണമാകുന്നുണ്ട് എന്നു പറയാറുണ്ട്. ഇങ്ങേയറ്റത്ത് കേരളത്തിലുമുണ്ട് അത്തരം ചില ഉദാഹരണങ്ങൾ. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയം കണ്ട മികച്ച ചില രാഷ്ട്രീയക്കാർ പൊടുന്നനെ ഇല്ലാതായിപ്പോയിട്ടുണ്ട്. ഒഡീഷയിലെ നബ കിഷോർ ദാസിന്റെ മരണവും അത്തരത്തിലൊന്നാണ്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഇല്ലാതായിപ്പോയ ചില രാഷ്ട്രീയക്കാരുടെ ജീവിതത്തെ കുറിച്ചും ഇവരുടെ മരണശേഷം പിൻഗാമികളുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും പരിശോധിക്കാം.
ഭുവനേശ്വർ ∙ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് ജന്മനാട് ആദരപൂർവം വിട നൽകി. ഭുവനേശ്വറിൽ ഔദ്യോഗിക ചടങ്ങിനുശേഷം വിമാനത്തിൽ ജന്മനാടായ ഝാർസുഗുഡയിൽ എത്തിച്ച മൃതദേഹം അവിടെ നിന്ന് വസതിയിലേക്കു കൊണ്ടുപോയപ്പോൾ റോഡിനിരുവശവും തടിച്ചുകൂടിയ ജനം പുഷ്പാഞ്ജലിയർപ്പിച്ചു.
Results 1-2