ADVERTISEMENT

ഇംഗ്ലിഷ് അക്ഷരത്തിലെ മൂന്നു സി(C)കളാണ് കേരളത്തെയും കുമരകത്തെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ജി 20 ഷെർപ്പ സമ്മേളനത്തിൽ ഉപയോഗിച്ചത്. കുസീൻസ് (ഭക്ഷണവൈവിധ്യം), കൾച്ചർ (സംസ്കാരം), ക്രാഫ്റ്റ് (കരകൗശലം). മൂന്നിലും കേരളം മാത്രം നിറയണമെന്ന കർശന നിർദേശമാണ് ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്ത് നൽകിയത്. ഭക്ഷണം തനി നാടൻ മതി. അതിഥികൾക്കു കരിക്ക് വെറുതേ ചെത്തിക്കൊടുത്താൽ മതിയെന്നു പറഞ്ഞപ്പോൾ എങ്ങനെ പിടിക്കും, എങ്ങനെ കുടിക്കുമെന്നൊക്കെ സംശയം വന്നു. കുടിക്കാൻ സ്ട്രോ കൊടുത്തോളൂ, മറ്റൊന്നും വേണ്ടെന്നായിരുന്നു അമിതാഭ് കാന്തിന്റെ നിർദേശം. പ്രകൃതിക്കിണങ്ങിയ വസ്തുക്കളേ ഉപയോഗിക്കാവൂ എന്നു നിർദേശിച്ചതോടെ പ്ലേറ്റുകൾ അരിപ്പൊടി കൊണ്ടു തയാറായി. സ്ട്രോ തവിടു കൊണ്ടും. മലബാറിൽ നിന്നുള്ള ഉന്നക്കായയും വയനാട്ടിൽ നിന്നുള്ള മുളയരിപ്പായസവും ഭക്ഷണ ലിസ്റ്റിൽ ഇടം പിടിച്ചു. അങ്ങനെ എല്ലാ അർഥത്തിലും അതിഥികൾ കേരളത്തെ രുചിച്ചു.

ഇതുമാതൃക

‘‘പ്രോജക്ട് മാനേജ്മെന്റിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളം കാണിച്ചത്. ചെറിയ സമയത്തിനുള്ളിൽ കാര്യങ്ങളെല്ലാം ചെയ്തു തീർക്കാൻ സാധിച്ചു. മാതൃകയാണിത്’’– വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘സംസ്ഥാന സർക്കാർ കേന്ദ്രത്തോടു സമ്മതിച്ച കാര്യമാണ് കുമരകത്തെ സമ്മേളനം. പിന്നോട്ടു പോയാൽ മാനം പോകും. അതുകൊണ്ടു തന്നെ എല്ലാ സർക്കാർ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. ഒന്നിച്ചുനിന്നാൽ അസാധ്യമായത് ഒന്നുമില്ലെന്ന് ഇതോടെ തെളിഞ്ഞു”- ഒരു മലയാളി ഉദ്യോഗസ്ഥന്റെ കമന്റ്. അതിഥികളെ കൊണ്ടുവരുന്ന ബോട്ട്, ഹോട്ടലിലെ ജെട്ടിയിൽ അടുക്കില്ലെന്നു മനസ്സിലായതോടെ ഒറ്റദിവസം കൊണ്ടാണ് പുതിയ പാലത്തിന്റെ പണി തീർന്നത്. സാധാരണ ഗൾഫിലൊക്കെ ഇങ്ങനെയുള്ള നിർമാണം കണ്ടിട്ടുള്ള‌ൂ”- മറ്റൊരു കമന്റ് ഇങ്ങനെ.

Read more: ഇനി കുമരകം പറപറക്കും, ബ്രാൻഡ് വാല്യൂ കുതിച്ചുയരും

പിപിപിക്ക് മികച്ച ഉദാഹരണം

പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) കൊണ്ടു വിജയിച്ച പദ്ധതിക്കു മികച്ച ഉദാഹരണമാണ് കുമരകത്തെ സമ്മേളനം. സ്വകാര്യ ഹോട്ടലുകളും സർക്കാർ സംവിധാനങ്ങളും കൈകോർത്തതോടെയാണ് ഇത്രയും വലിയ സമ്മേളനം ഇവിടെ നടത്താനായത്. ‘‘ഭക്ഷണമടക്കമുള്ള കാര്യങ്ങളിൽ പരസ്പരം സഹകരിച്ചു. സർക്കാരിനോ സ്വകാര്യ ഏജൻസികൾക്കോ തനിച്ച് ഇത്ര വലിയ സമ്മേളനം നടത്താനുള്ള സംവിധാനങ്ങൾ ഇവിടെയില്ല. എന്നാൽ കൂട്ടായ്മയും പരിശ്രമവും ഉണ്ടെങ്കിൽ ഇതിലും വലുതു നടത്താമെന്ന ആത്മവിശ്വാസമാണ് ഇപ്പോൾ എല്ലാവർക്കും.’’ സമ്മേളനം കഴിഞ്ഞു മടങ്ങിപ്പോകുമ്പോൾ സംഘാടകരുടെ പൊതുവായ ചിന്ത ഇതായിരുന്നു. കുമരകം ഇനിയും ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. അതിഥികളെ യോഗസ്ഥലത്തേക്ക് എത്തിക്കുന്ന കാര്യം വന്നപ്പോഴാണ് ഇക്കാര്യം ഉദ്യോഗസ്ഥർ പോലും ശ്രദ്ധിക്കുന്നത്. അവർ ഒന്നു ഞെട്ടി.

English Summary:  G20 Sherpa meeting in Kumarakom Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com