ADVERTISEMENT

ഇങ്ങനെ ഒരു സംഭവം കേട്ടാൽ ഉടനെ തന്നെ പെട്ടിയും  പാക്ക് ചെയ്ത് നമ്മൾ അങ്ങ് ഇറങ്ങിപ്പുറപ്പെടും. സംഭവം അങ്ങ് സിംഗപ്പൂരിലാണ്. കേട്ടത് സത്യവുമാണ്. സിംഗപ്പൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് നാടുചുറ്റാൻ പറ്റാതെ വന്നാൽ ആ ഹോട്ടലുകാർ നിങ്ങൾക്ക് പണം ഇങ്ങോട്ട് തരും. കൊള്ളാമല്ലോ സംഭവം എന്നല്ലേ. എങ്കിൽ ബാക്കി കൂടി കേട്ടോളു. 

സിംഗപ്പൂരിൽ വർഷത്തിൽ ശരാശരി 171 ദിവസം മഴ പെയ്യും. അതായത് അത്യാവശ്യം മഴ ലഭിക്കുന്നൊരു നാടാണ് സിംഗപ്പൂർ. നിങ്ങൾ അവിടെയായിരിക്കുമ്പോൾ ഈ മഴ കാരണം പുറത്തിറങ്ങാനാകാതെ ഹോട്ടലിൽ പെട്ടുപോകുന്നു. കാശുമുടക്കി അവിടെ വരെ ചെന്നിട്ട് ഒന്നും ചെയ്യാനാകാതെ ഇരിക്കേണ്ടിവരുന്ന അവസ്ഥ ഒന്നാലോചിച്ചേ. ഉപഭോക്താക്കളുടെ ആ മാനസിക അവസ്ഥ തന്നെ ബിസിനസ് തന്ത്രമാക്കി മാറ്റിയിരിക്കുകയാണ് സിംഗപ്പൂരിലെ ഒരു ഹോട്ടൽ. ലയൺ സിറ്റിയിലെ ഒരു ഹോട്ടൽ തങ്ങളുടെ അതിഥികളുടെ അവധിക്കാലം മഴ നശിപ്പിക്കില്ലെന്ന് ഉറപ്പ് നൽകുന്നു. ഇൻറർകോണ്ടിനെന്റൽ സിംഗപ്പൂർ എന്ന ഹോട്ടലാണ് “റെയിൻ റെസിസ്റ്റ് ബ്ലിസ്” എന്ന പാക്കേജിൽ അതിഥികളുടെ ആസൂത്രിത പ്രവർത്തനങ്ങളിലൊന്ന് മഴ പെയ്ത് തടസപ്പെട്ടാൽ  ഒരു രാത്രി താമസത്തിന്റെ പ്രതിഫലം നൽകി അത് നികത്താൻ തയ്യാറായിരിക്കുന്നത്. 

എന്നുവച്ച് എപ്പോൾ മഴ പെയ്താലും ഹോട്ടൽ പണം നൽകുമെന്നു കരുതരുതേ. ഹോട്ടലിൽ നിന്നുള്ള ഒരു റിലീസനുസരിച്ച്, പകൽ സമയങ്ങളിൽ ഏതെങ്കിലും 4 മണിക്കൂർ ബ്ലോക്കിനുള്ളിൽ മഴയുടെ ദൈർഘ്യം 120 ക്യുമുലേറ്റീവ് മിനിറ്റുകൾ കവിയുകയാണെങ്കിൽ നിങ്ങൾക്ക് പണം ലഭിക്കും. ജൂനിയർ സ്യൂട്ടുകൾക്ക് ഒരു രാത്രി 850 SGD അതായത് 633 ഡോളർ മുതലും പ്രസിഡൻഷ്യൽ സ്യൂട്ടിൽ 3,349 ഡോളറിലും ആരംഭിക്കുന്ന സ്യൂട്ടുകളിൽ താമസിക്കുന്ന ആളുകൾക്കും മാത്രമേ ഈ പാക്കേജ് ബാധകമാകൂ. പണം ഒരു വൗച്ചറിന്റെ  രൂപത്തിലാണ് വരുന്നത്, അത് ആറ് മാസത്തിനുള്ളിൽ ഇൻറർകോണ്ടിനെൻറൽ സിംഗപ്പൂരിൽ ചെലവഴിക്കണം, നിങ്ങൾക്ക് ലഭിക്കുന്ന തുക നിങ്ങളുടെ മുറി വിഭാഗത്തിൽ ഒരു രാത്രി താമസിച്ചതിന് തുല്യമായിരിക്കും. 

സിംഗപ്പൂരിൽ പ്രത്യേകിച്ചൊരു ആർദ്ര അല്ലെങ്കിൽ വരണ്ട കാലമില്ലെങ്കിലും നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ മിക്കവാറും മഴ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. 

English Summary:

Singapore hotel will pay you if it rains during your vacation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com