ADVERTISEMENT

താരനിരകളുടെ ഇഷ്ടയിടം എന്നു തന്നെ മാലദ്വീപിനെ വിശേഷിപ്പിക്കാം. അവധിയാഘോഷത്തിനായി താരങ്ങളുടെയെല്ലാം ആദ്യ ചോയിസായി മാറിയിട്ടുണ്ട് മാലദ്വീപ്. ഏറ്റവും ഒടുവിലായി മാധുരി ദീക്ഷിത്താണ് മാലദ്വീപിലെത്തിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

'ഹലോ ഫ്രം പാരഡൈസ്' എന്നാണ് ദ്വീപിൽ നിന്നുള്ള  ചിത്രങ്ങൾക്കൊപ്പം മാധുരി കുറിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ മാലദീപ് ഒരു പറുദീസ തന്നെയാണ്. മാധുരി ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം കുടുംബത്തോടൊപ്പമാണ് മാലദ്വീപിലേക്ക് പറന്നത്.

അത്യാഡംബര റിസോർട്ട്

സോനേവ ജനി എന്ന ലക്ഷ്വറി റിസോർട്ടിലാണ് മാധുരിയുടെ താമസം. മാലദ്വീപിലെ ഏറ്റവും അത്യാഡംബരപൂർവമായ റിസോർട്ടുകളിൽ ഒന്നാണിത്. ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികളിൽ സെലിബ്രിറ്റികളും കോടീശ്വരന്മാരും എല്ലാം തിരഞ്ഞെടുക്കുന്ന അത്യന്തം വിശേഷപ്പെട്ട ലക്ഷ്വറി വില്ലകളാണ് ഇവിടെയുള്ളത്.

നീന്തൽ കുളവും റൂഫ് ടോപ്പും കടലിലേക്ക് തെന്നി ഇറങ്ങാനുള്ള സ്ലൈഡും എല്ലാമുള്ള ലക്ഷ്വറി വില്ലയുടെ മുന്നിൽ നിൽക്കുന്ന മാധുരിയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്വകാര്യതയിൽ  അവധിക്കാലം ആഘോഷിക്കാൻ താല്പര്യമുള്ള ആർക്കും മാലദ്വീപ് ഒരു മികച്ച ചോയ്സ് തന്നെയാണ്.  താരങ്ങൾ മാലദ്വീപിലെ പ്രിയപ്പെട്ട അതിഥികളായി മാറാനുള്ള കാരണവും ഇതുതന്നെയാണ്.

മാലദ്വീപിലേക്ക് പോകുന്നതിന് പിന്നിലെ രഹസ്യം!

മാലദ്വീപ് സഞ്ചാരികളുടെ ഇടയിൽ പ്രിയങ്കരമാകുന്നതിൽ കാരണങ്ങൾ നിരവധിയുണ്ട്. സുന്ദരമായ കടൽതീരങ്ങൾ കാഴ്ചകളും ആരാണ് ഇഷ്ടപ്പെടാത്തത് കൂടാതെ നൂലാമാലകളില്ലാതെ യാത്ര പോകുവാനും സാധിക്കും.

വീസ ഓണ്‍ അറൈവല്‍

എല്ലാ രാജ്യക്കാര്‍ക്കും വീസ ഓണ്‍ അറൈവല്‍ ലഭ്യമാണ് എന്നതാണ് മാലദ്വീപ് യാത്രയുടെ മറ്റൊരു സവിശേഷത. മുന്‍കൂട്ടി തീരുമാനിക്കാതെയും വന്‍ തയാറെടുപ്പുകള്‍ ഒന്നും നടത്താതെയും ഇവിടേക്ക് യാത്ര ചെയ്യാം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. 

മികച്ച കാലാവസ്ഥ

ഏറ്റവും മികച്ച കാലാവസ്ഥ ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ്. ശരാശരി താപനില 29 ° C മുതൽ 31 ° C വരെയാണ് ഈ മാസങ്ങളിൽ എന്നതിനാല്‍ ബീച്ച് പ്രേമികള്‍ക്ക് ഈ സമയം പറുദീസയ്ക്ക് സമാനമാണ് മാലദ്വീപ്.

English Summary: Madhuri Dixit Spend Holidays in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com