ADVERTISEMENT

യാത്രകളെ പ്രണയിക്കുന്നയാളാണ് മലയാളികളുടെ പ്രിയങ്കരിയായ അഹാന. ഇതുവരെ നടത്തിയ കുഞ്ഞു കുഞ്ഞു യാത്രകള്‍ എല്ലാം ശരിക്കും ആസ്വദിച്ചിരുന്നു. ഇനിയും ഒരുപാട് യാത്രകള്‍ നടത്തണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞിരുന്നു. കഴിഞ്ഞ വർഷമായിരുന്നു മാലദ്വീപിലേയ്ക്കുള്ള സ്വപ്ന യാത്ര അഹാന നടത്തിയത്. അവധിക്കാലം അടിച്ചു പൊളിച്ചാഘോഷിക്കുന്ന നിരവധി ചിത്രങ്ങളും അന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ ആ സ്വർഗരാജ്യത്തേയ്ക്ക് വീണ്ടും എത്തിയിരിക്കുകയാണ് അഹാന. മാലദ്വീപിലെ അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങളാണ് അഹാന ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ‘രണ്ടുവർഷം മുൻപ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്’ എന്ന കുറിപ്പോടെയാണ് അഹാന സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

കൂടാതെ മാലദ്വീപിലേയ്ക്ക് മടങ്ങിയ എത്തിയ സന്തോഷത്തിൽ നിരവധി ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഹാനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫ്രൂട്ടായ സ്ട്രോബറി താമസിക്കുന്ന റിസോർട്ടിൽ നിന്നും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കുറിച്ചുള്ള ചിത്രങ്ങളുമുണ്ട്. 'രാവിലെ ഉണർന്നത് സ്വർഗത്തിലേക്കായിരുന്നു' എന്ന ക്യാപ്ഷനോടുകൂടിയ ചിത്രങ്ങളുമുണ്ട്.

maldives

ആദ്യ മാലദ്വീപ് യാത്രയിൽ കുറുംബ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലായിരുന്നു അഹാന താമസിച്ചിരുന്നത്. നോര്‍ത്ത് മാലി അറ്റോളിലുള്ള ഇൗ റിസോര്‍ട്ടാണ് രാജ്യത്തെ ആദ്യ റിസോര്‍ട്ടായിരുന്നു. സ്പായും രണ്ടു ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകളും മിനിബാറുകളും ടെന്നീസ് കോര്‍ട്ടും ഫിറ്റ്‌നസ് സെന്ററുകളുമൊക്കെയുള്ള ലക്ഷ്വറി റിസോര്‍ട്ടാണ് കുറുംബ ഫൈവ് സ്റ്റാര്‍. 

maldives-trip1

എന്നാൽ ഇത്തവണത്തെ യാത്രയിൽ താമസം മാലദ്വീപിലെ ഹൈഡ്‌എവേ ബീച്ച് റിസോർട്ടിലാണ്. അവാർഡ് നേടിയ ബീച്ച് ഫ്രണ്ട്‍‍ലി റിസോർട്ടാണിത്. 2 ഇൻഫിനിറ്റി പൂളുകളും ഒരു സ്പായും ഷോപ്പിങ് ആർക്കേഡും സഞ്ചാരികളെ കാത്തുണ്ട്. ലോക്കൽ ദ്വീപുകൾ, ഡോൾഫിൻ ക്രൂസ്, ഹൗസ് റീഫ് സ്നോർക്കെല്ലിങ് എന്നിവയും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 

English Summary: Ahaana Krishna Shares Beautiful pictures from Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com