ADVERTISEMENT

മഞ്ഞുകാല വിനോദങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് അമേരിക്കയിലെ കലിഫോര്‍ണിയിലുള്ള മാമ്മോത്ത് മൗണ്ടന്‍. സമുദ്ര നിരപ്പില്‍ നിന്നും 11,053 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാമ്മോത്ത് മലനിരകളിലേക്കു സീസണില്‍ സഞ്ചാരികളുടെ ഒഴുക്കുണ്ടാവാറുണ്ട്. പ്രതിവര്‍ഷം ശരാശരി 1,106 സെന്റിമീറ്റര്‍ മഞ്ഞു വീഴുന്ന ഇവിടം സ്‌കൈയിങ്, സ്‌നോബോര്‍ഡിങ് എന്നിങ്ങനെയുള്ള നിരവധി മഞ്ഞുകാല വിനോദങ്ങള്‍ക്ക് അനുയോജ്യമാണ്. മെയിന്‍ ലോഡ്ജ്, കാന്യണ്‍ ലോഡ്ജ്, ഈഗിള്‍ ലോഡ്ജ് എന്നിങ്ങനെയുള്ള മൂന്നു ലോഡ്ജുകളാണ് മാമ്മോത്തിലുള്ളത്. 150 മലകയറ്റ പാതകളും 11 പാര്‍ക്കുകളും മഞ്ഞില്‍ സ്‌കീയിങ് നടത്താവുന്ന 3,500 ഏക്കറിലേറെ വിസ്തൃതിയുള്ള പ്രദേശവും ഇവിടെയുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അനുയോജ്യമായ വിനോദങ്ങളാലും ഇവിടം സമ്പന്നമാണ്. മാമ്മോത്തില്‍ നിന്നും 35 മിനിറ്റ് ഡ്രൈവിന്റെ ദൂരം മാത്രമേയുള്ളൂ ജൂണ്‍ മലകളിലേക്ക്. ഫാമിലി മൗണ്ടന്‍ എന്നൊരു വിളിപ്പേര് ജൂണ്‍ മലകള്‍ക്കുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 10,090 അടി ഉയരത്തിലുള്ള ജൂണ്‍ മലയില്‍ പ്രതിവര്‍ഷം 635 സെന്റിമീറ്റര്‍ മഞ്ഞു വീഴ്ചയുണ്ടാവാറുണ്ട്. 

Tamarack-Lodge--Sunrsie-skin-to-Panorama-Dome
Image credit: Mammoth Lakes Tourism
Tubing
Image credit: Mammoth Lakes Tourism

സ്‌നോഷൂയിങ്

എല്ലാ പ്രായക്കാര്‍ക്കും യോജിച്ച ശൈത്യകാല വിനോദമാണ് മമ്മോത്ത് തടാകത്തിലെ മഞ്ഞിലൂടെയുള്ള നടത്തമായ സ്‌നോഷൂയിങ്. സ്‌കൈയിങില്‍ നിന്നും ഒരു ഇടവേളയെടുത്ത് പുറംകാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മഞ്ഞു നടത്തങ്ങള്‍ വലിയ സാധ്യതകള്‍ തുറന്നുതരും. തുടക്കക്കാര്‍ക്കും യോജിച്ച 2.5 മൈല്‍ നീളത്തിലുള്ള മഞ്ഞിലൂടെയുള്ള നടത്തങ്ങള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. മമ്മോത്ത് ലേക്ക്‌സില്‍ നിരവധി ട്രക്കിങുകള്‍ക്കുള്ള സാധ്യതകളുണ്ട്. ലേക്ക് മേരിയിലെ വിന്റര്‍ ആക്‌സസ് കോറിഡോര്‍, പനോരമ ഡോം ലൂപ്, ഷോകാസ്റ്റിങ് മമ്മോത്ത് ക്രെസ്റ്റ്, ഷെര്‍വിന്‍ റേഞ്ച് എന്നിവ ഉദാഹരണങ്ങളാണ്. തടാകത്തിന്റെ തീരത്തോട് ചേര്‍ന്നുള്ള നടത്തങ്ങള്‍ കുട്ടികള്‍ക്കും മുതര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. 

Family-Ice-Skating-Photo-Credit-Samantha-Lindberg-4
Image credit: Mammoth Lakes Tourism
Snowmobiling
Image credit: Mammoth Lakes Tourism

ഐസ് സ്‌കേറ്റിങ്

മാമ്മോത്ത് ലേക്‌സ് കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്ററില്‍ ഇന്‍ഡോര്‍ ഐസ് സ്‌കേറ്റിങ് സൗകര്യവും ലഭ്യമാണ്. പബ്ലിക്ക് സ്‌കേറ്റിങ് സെഷനുകളും സ്‌കേറ്റിങ് പഠിക്കാനുള്ള പ്രത്യേകം പ്രോഗ്രാമുകളും പിക് അപ്പ് ഹോക്കിയും സ്‌കേറ്റിങ് ക്ലാസുകളുമെല്ലാം ഇവിടെയുണ്ട്. 

2017-09-21-Snow-Mammoth-Lakes-Basin-WRAY
Image credit: Mammoth Lakes Tourism
Snowboard
Image credit: Mammoth Lakes Tourism

സ്‌നോമൊബീലിങ്

മഞ്ഞുകളിലൂടെ ഓടിക്കാനാവുന്ന പലതരം വാഹനങ്ങള്‍ക്ക് അനുയോജ്യമായ 75,000 ഏക്കര്‍ നീണ്ടു പരന്നു കിടക്കുന്ന പ്രദേശം മാമ്മോത്തിലുണ്ട്. ശരാശരി മുപ്പത് അടിയിലേറെ ഉയരത്തില്‍ മഞ്ഞു വീണു കിടക്കുന്ന പ്രദേശമാണിത്. ഗൈഡുകളുടെ സഹായത്തോടെയും ഒറ്റയ്ക്കും സ്‌നോമൊബീലുകളില്‍ യാത്ര ചെയ്യാനാവും. മാമ്മോത്ത് തടാകത്തിലെ പ്രധാന സ്‌നോമൊബീല്‍ കേന്ദ്രമാണ് ഷാഡി റെസ്റ്റ് പാര്‍ക്ക്. 

Skiing
Image credit: Mammoth Lakes Tourism
Sledding
Image credit: Mammoth Lakes Tourism

നിറഞ്ഞു പരന്നു കിടക്കുന്ന മഞ്ഞില്‍ തലകുത്തി മറിയാനുള്ള അവസരവുമുണ്ട്. സ്ലെഡിങ് ചെറു വണ്ടികളിലൂടെ മഞ്ഞിനു മുകളിലൂടെ ഒഴുകി നടക്കാന്‍ സഹായിക്കും. ഇതടക്കമുള്ള മഞ്ഞു വിനോദങ്ങള്‍ക്ക് പ്രസിദ്ധമാണ് മാമ്മോത്ത് സീനിക് ലൂപ്പ്, ഷാഡി റെസ്റ്റ് പാര്‍ക്ക്, മമ്മോത്ത് ലേക്‌സ് ബാസിന്‍ എന്നിവിടങ്ങള്‍. സ്‌നോ ട്യൂബുകള്‍ ഉപയോഗിച്ചുള്ള വിനോദങ്ങള്‍ക്ക് വോളീസ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ അവസരമുണ്ട്. ഇത്തരം പാര്‍ക്കുകളിലേക്കുള്ള യാത്രക്കു മുന്‍പ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ വഴി ടിക്കറ്റുകള്‍ ഉറപ്പിക്കാനും സാധിക്കും.

English Summary:

Before Winter Ends- Unmissable Family-Friendly Activities in Mammoth Lakes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com