ADVERTISEMENT

ഒരുകാലത്ത് പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന കാര്യമുണ്ട്. സ്ക്രീനിൽ ഭാഗ്യജോഡികളായിരുന്ന ഷാരൂഖ് ഖാനും കജോളും ജീവിതത്തിലും ഒന്നിച്ചു കാണണം. ഷാരൂഖ് ഖാൻ ഗൗരിയെയും, കജോൾ അജയ് ദേവ്ഗണിനെയും വിവാഹം കഴിച്ചപ്പോൾ ചിലർക്കെങ്കിലും നിരാശ തോന്നി. എങ്കിലും വരുംകാലത്തിലെങ്കിലും സ്ക്രീനിൽ ഒരിക്കൽക്കൂടി ഇവർ ഒരുമിച്ചെത്തണമെന്ന ആഗ്രഹം പ്രേക്ഷകർ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

താരങ്ങളുമായി സംവദിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ ആരാധകർ ഇതേക്കുറിച്ച് ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ അതിനൊരവസരം കജോൾ തന്നെ ഒരുക്കിയിരിക്കുകയാണ്. ആരാധകർക്ക് തന്നോട് ചോദ്യം ചോദിക്കാനുള്ള അവസരം ഇൻസ്റ്റഗ്രാമിലൂടെ കജോൾ ഒരുക്കിയിരുന്നു. അതിൽ പങ്കെടുത്ത ഒരു ആരാധകനാണ് വർഷങ്ങളായി തന്റെയുള്ളിൽ അടക്കിവച്ചിരുന്ന ഒരു ചോദ്യം കജോളിനോട് ചോദിച്ചത്. അജയ് ദേവ്‌ഗണിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിന് ഏറെ രസകരമായ മറുപടിയാണ് കജോൾ നൽകിയത്.

'' പുരുഷന്മാരല്ലേ വിവാഹാലോചനയുമായി മുന്നോട്ടു വരേണ്ടത്''. എന്നായിരുന്നു കജോളിന്റെ മറുപടി. ഷാരൂഖാനുമൊത്ത് ഒരുമിച്ചഭിനയിക്കുന്ന ചിത്രം എന്നാണ് കാണാനാവുക എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. അത് ഷാരൂഖിനോടു തന്നെ ചോദിക്കണം എന്നായിരുന്നു കജോളിന്റെ മറുപടി. ഷാരൂഖാനുമായുള്ള ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്. ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്ത് എന്നായിരുന്നു കജോളിന്റെ മറുപടി.

English Summary : Would Kajol have married Shah Rukh Khan if she hadn’t met Ajay Devgn?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com