ജീവനുവേണ്ടി പോരാടുന്ന അഞ്ച് ശിശുക്കൾക്ക് മുലപ്പാൽ ദാനം നൽകി അമ്മ; തീരുമാനത്തിനു പിന്നിൽ?
Mail This Article
ഈ അമ്മയ്ക്ക് ഒരു കുഞ്ഞുവാവയുണ്ട്. അവനുവേണ്ടതിൽ കൂടുതൽ മുലപ്പാൽ ഈ അമ്മയുടെ ശരീരം ഉൽപ്പാദിപ്പിക്കുന്നുമുണ്ട്. തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം അപരിചിതരായ കുഞ്ഞുങ്ങൾക്കുവേണ്ടി മുലപ്പാൽ ദാനം ചെയ്യുന്നുമുണ്ട് ഈ അമ്മയിപ്പോൾ. അവരുടെ പേര് റുഷിന ഡോക്ടർ മർഫാറ്റിയ. അഹമ്മദാബാദ് സ്വദേശിയായ ഈ അമ്മ തന്റെ മുലപ്പാൽ ദാനം ചെയ്യുന്നത് മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്കാണ്, അല്ലെങ്കിൽ ആരോഗ്യപ്രശ്നത്താൽ മുലയൂട്ടാൻ സാധിക്കാത്ത സ്ത്രീകളുടെ കുഞ്ഞുങ്ങൾക്കാണ്.
റുഷിനയെപ്പോലെ ഹൈദരാബാദിലെ മുലയൂട്ടുന്ന അമ്മമാർ ചേർന്ന് ബ്രസ്റ്റ്മിൽക്ക് ബാങ്ക് വഴി 90 ലീറ്ററോളം മുലപ്പാൽ അർഹരായ കുഞ്ഞുങ്ങൾക്കെത്തിക്കുന്നുണ്ട്. കുഞ്ഞിന് വേണ്ടതിൽക്കൂടുതൽ മുലപ്പാൽ തന്റെ ശരീരം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നു മനസ്സിലായപ്പോഴാണ് ഐസിയുവിൽ ജീവനുവേണ്ടി പോരാടുന്ന, മാസംതികയാതെ പിറന്ന അഞ്ചു കുഞ്ഞുങ്ങൾക്കായി മുലപ്പാൽ ദാനം ചെയ്യാൻ റുഷിന തീരുമാനിച്ചത്. കുഞ്ഞുങ്ങളുടെ ശരിക്കുള്ള അമ്മമാർക്ക് ആരോഗ്യകാരണങ്ങളാലും, മതിയായ പാലില്ലാത്തിനാലും ആ കുഞ്ഞുങ്ങളെ പാലൂട്ടാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് റുഷിന നന്മയുള്ള ഒരു തീരുമാനമെടുത്തത്.
'' റുഷിന ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കാനാവത്തതാണ്. 600 ഗ്രാം മുതൽ ഒന്നര കിലോവരെ തൂക്കമുള്ള കുഞ്ഞുങ്ങൾക്കുവേണ്ടിയാണ് റുഷിന മുലപ്പാൽ ദാനം ചെയ്തത്.''- അർപ്പൺ ന്യൂ ബോൺ കെയർ സെന്ററിലെ സീനിയർ നിയോനേറ്റോളജിസ്റ്റായ ഡോ. ആഷിഷ് മേഹ്ത പറയുന്നു. ഈ വർഷമാദ്യമാണ് മോം ((mother's own milk) ബാങ്ക് അർപ്പൺ ആരംഭിച്ചത്.
29 വയസ്സുകാരിയായ റുഷിന അടുത്തിടെയാണ് ഒരു ആൺകുട്ടിക്ക ജന്മം നൽകിയത്. മുലപ്പാൽ ദാനം ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ച് റുഷിന പറയുന്നതിങ്ങനെ :-
''ആവശ്യമുള്ള അല്ലെങ്കിൽ ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങൾക്കായി മുലപ്പാൽ ദാനം ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചപ്പോൾ എന്റെ അച്ഛൻ ബ്രസ്റ്റ്മിൽക്ക് ബാങ്ക് തേടി നിരവധി ആശുപത്രികൾ കയറിയിറങ്ങി. കുഞ്ഞിന് നൽകാനാവുന്നതിലും കൂടുതൽ പാലുണ്ട്. അത് ഞാൻ ദാനം ചെയ്യുന്നുണ്ട്. ഉടനെയൊന്നും അതു നിർത്താൻ തീരുമാനിച്ചിട്ടുമില്ല''. മുൻപ് ഇവന്റ് മാനേജരായിരുന്ന റുഷിന ഇപ്പോൾ സ്വകാര്യ കോളജിൽ ഇവന്റ് മാനേജ്മെന്റിനെക്കുറിച്ച് പഠിപ്പിക്കുകയാണ്.
ദീർഘനാൾ മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരുമെന്നാണ് തന്റെ വിശ്വാസമെന്ന് റുഷിന പറയുന്നു. അർപ്പൺ മോം ബാങ്കുമായി ഇപ്പോൾ 250 ഓളം അമ്മമാർ സഹകരിക്കുന്നുണ്ടെന്നും ഏകദേശം 90 ലിറ്ററോളം പാൽ ദാനം ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു.
മുലപ്പാൽ ദാനം ചെയ്യണമെന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മുലപ്പാൽ ദാനം ചെയ്ത അമ്മ തന്റെ അനുഭവം പറയുന്നതിങ്ങനെ :-
''ഹോസ്പിറ്റൽ അധികൃതർ എന്നെ വിളിച്ചിരുന്നു ഞാൻ മുലപ്പാൽ ദാനം ചെയ്ത കുഞ്ഞിന്റെ ആരോഗ്യസഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് എന്നോടു പറഞ്ഞു. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവർ സുഹൃത്തുക്കളുമായി ചേർന്ന് ബ്രസ്റ്റ് മിൽക്ക് ഡൊണേഷൻ ക്യാംപ് സംഘടിപ്പിച്ചിരുന്നു.
English Summary : Mother decided to donate her breast milk to five premature babies