കുഞ്ഞു മോളി ഭ്രൂണമായി ഇരുന്നത് 27 വർഷം; ‘അത്ഭുത ശിശു’വിനെ വരവേറ്റ് ടിനയും ബെന്നും
Mail This Article
ടിനയും ബെൻ ഗിബ്സനും വർഷങ്ങളോളമായി ഒരു കുഞ്ഞിനുള്ള കാത്തിരിപ്പിലായിരുന്നു. പ്രാർഥനകൾക്കൊടുവിലാണ് കുഞ്ഞു മോളിയുടെ വരവ്. പക്ഷേ, ഈ സമയം മെഡിക്കൽ സയൻസിന് നന്ദി പറയുകയയാണ് അവർ. 27 വർഷം മുൻപ് ജനിക്കേണ്ടിയിരുന്നവളാണ് മോളി എന്നതാണ് ടിനയുടെയും ബെന്നിന്റെയും ജീവിത കഥയിലെ അദ്ഭുതം.
27 വർഷം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നാണ് മോളിയുടെ ജനനം. 1992 മുതൽ സൂക്ഷിച്ചതാണ് ഭ്രൂണം. ഇവരുടെ ആദ്യ കുഞ്ഞും ഇങ്ങനെ തന്നെയാണ് പിറന്നത്. 2017ൽ മോളിയുടെ ഭ്രൂണത്തിനൊപ്പം സൂക്ഷിച്ച മറ്റൊരു ഭ്രൂണത്തില്‍ നിന്ന് ജനിച്ച എമ്മ. രണ്ടര കിലോ ഭാരമുണ്ട് മോളിക്ക്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ ലോക റെക്കോർഡാണ് മോളിയുടെ ജനനം. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം സൂക്ഷിച്ചു വച്ച ഭ്രൂണത്തിൽ നിന്നും ജനിച്ച കുഞ്ഞെന്നും അവൾ അറിയപ്പെടും. ഇവരുടെ തന്നെ ആദ്യത്തെ കുഞ്ഞായ എമ്മയുടെ റെക്കോർഡാണ് മോളി തിരുത്തുന്നത്. ‘എംബ്രിയോ അഡോപ്ഷൻ’ എന്ന മാർഗത്തിലൂടെയാണ് മോളിയെ ഇവർക്ക് ലഭിച്ചത്. നാഷ്ണൽ എംബ്രിയോ ഡൊണേഷൻ സെന്റർ എന്ന എൻജിഒ സംഘടനയാണ് ഇതിനു പിന്നിൽ.
English Summary: Family welcomes baby born from embryo frozen 27-years-ago - it's a new world record