ADVERTISEMENT

ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളുമൊത്തുള്ള അഭിമുഖം സംപ്രേഷണം ചെയ്തുകഴിഞ്ഞിട്ടും അതിന്റെ തരംഗങ്ങള്‍ അടങ്ങിക്കഴിഞ്ഞിട്ടില്ല ലോകത്ത്. മേഗന്റെ വെളിപ്പെടുത്തലുകള്‍ തന്നെയാണു ദിവസങ്ങള്‍ക്കുശേഷവും പലരും ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയെന്നോ യൂറോപ്പെന്നോ ഇന്ത്യയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ഓപ്ര വിന്‍ഫ്രിയുടെ അഭിമുഖം ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഇനി വരാനിരിക്കുന്ന അഭിമുഖം ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സൂപ്പര്‍ സോള്‍ എന്ന അഭിമുഖ പരമ്പരയില്‍ ഓപ്രയ്ക്കു മുന്നിലേക്ക് ഇനി എത്തുന്നത് രാജ്യത്തിന്റെ അഭിമാന താരമായ പ്രിയങ്ക ചോപ്ര.

അണ്‍ഫിനിഷ്ഡ്(അപൂര്‍ണം) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകര തിരക്കിലാണിപ്പോള്‍ പ്രിയങ്ക. അതു കഴിയുന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യുമെന്നാണ് സൂചന. ഡിസ്കവറി പ്ലസില്‍ ആയിരിക്കും അഭിമുഖത്തിന്റെ സംപ്രേഷണം. പ്രമോഷന്‍ വിഡിയോ  പുറത്തിറക്കിയപ്പോഴാണ് ഇനി വരാന്‍പോകുന്നത് പ്രിയങ്കയുമൊത്തുള്ള അഭിമുഖമാണെന്ന വിവരം ലോകം അറിയുന്നത്. 

വരാനിരിക്കുന്ന അഭിമുഖത്തിലെ ഒരു ചോദ്യവും പ്രമോഷന്‍ വിഡിയോയിലുണ്ട്. പ്രിയങ്കയ്ക്കും നിക്കിനും കൂടി എന്നാണ് ഒരു കുടുംബം ഉണ്ടാകാന്‍ പോകുന്നതെന്നാണ് ഓപ്രയുടെ ചോദ്യം. എന്നാല്‍ മറുപടി കേള്‍ക്കാന്‍ അഭിമുഖം സംപ്രേഷണം ചെയ്യുന്നതുവരെ കാത്തിരിക്കണം. സിസിലി ടൈസന്‍, ഷാരണ്‍ സ്റ്റോണ്‍, ജൂലിയാന മാര്‍ഗുലിസ്, മാര്‍ത്ത ബെക്, ജോണ്‍ മെക്കാം, ജോണ ഗെയ്ന്‍സ് എന്നിവരുമായുള്ള അഭിമുഖങ്ങളും അടുത്തുതന്നെ വരുന്നുണ്ട്. 

നമ്മളെയെല്ലാവരെയും പ്രചോദിപ്പിക്കുന്ന നല്ലയാളുകളോടു മനസ്സു തുറന്നു സംസാരിക്കാന്‍ എനിക്കിഷ്ടമാണ്. ജീവിതത്തിന്റെ അഗാധമായ അര്‍ഥങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും- ഓപ്ര ഇങ്ങനെയാണ് തന്റെ ടെലിവിഷന്‍ അഭിമുഖ പരമ്പരയെ വിശേഷിപ്പിക്കുന്നത്. പല ഹോളിവുഡ് പ്രൊജക്ടുകളുടെയും ഭാഗമായ പ്രിയങ്ക അമേരിക്കന്‍ ടെലിവിഷന്‍ ഷോയുടെ ഭാഗമായ ദക്ഷിണേഷ്യയില്‍ നിന്നുള്ള ആദ്യത്തെ നടിയാണ്. 

യുണിസെഫിന്റെ ഗുഡ്‍വില്‍ അംബാസഡറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍ മിസ് വേള്‍ഡായ അവര്‍ 2003- ലാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. ‘ ഫാഷന്‍’  ഉള്‍പ്പെടെ ദേശീയ അംഗീകാരം നേടിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വൈറ്റ് ടൈഗറിന്റെ നെറ്റ്ഫ്ലിക്സ് പരമ്പരയിലാണ് പ്രിയങ്ക അവസാനം അഭിനയിച്ചത്. 

English Summary: Priyanka Chopra Is Oprah Winfreys Next Guest Details Here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com