ADVERTISEMENT

എത്ര പുരോഗമനം പറഞ്ഞാലും പൊന്നും പണവും ഇല്ലാത്ത വിവാഹങ്ങൾ കുറവാണ്. വിവാഹം ആർഭാടമാക്കുക എന്ന പഴഞ്ചൻ ചിന്താഗതിയിൽ ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. എന്നാൽ ആ രീതികളെ പൊളിച്ചെഴുതുകയാണ് ഇവിടെ ഒരു പാക്കിസ്താനി പെൺകൊടി. മഹറായി നൈല ഷമർ എന്ന യുവതി ഭാവി വരനോട് ആവശ്യപ്പെട്ടത് പൊന്നോ  പണമോ അല്ല. പകരം പുസ്തകങ്ങൾ. നൈലയുടെ തീരുമാനത്തെ അഭിനന്ദിക്കുകയാണ് ലോകം.

അത്ര ചെറിയ തുകയ്ക്കല്ല നൈല തന്റെ ഭാവി വരനോട് പുസ്തകങ്ങൾ ആവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപയുടെ മഹർ പുസ്തകമായി നൽകണമെന്നായിരുന്നു നൈലയുടെ ആവശ്യം. വിവാഹ വേഷത്തിൽ പുസ്തക അലമാരയ്ക്ക് മുന്നിൽ നിന്ന് സംസാരിക്കുന്ന നൈലയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  എഴുത്തുകാരി കൂടിയായ നൈല സമൂഹത്തിൽ നിലനിൽക്കുന്ന മോശം പ്രവണതകളെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. 

നൈലയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരു ലക്ഷം രൂപ വരുന്ന പുസ്തകങ്ങളാണ് ഞാൻ മഹറായി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഒരു കാരണം, രാജ്യത്തെ വർധിച്ചു വരുന്ന പണപ്പെരുപ്പം കാരണം വിലപിടിച്ച സമ്മാനങ്ങൾ നൽകാൻ കഴിയില്ല എന്നതാണ്. മറ്റൊന്ന്, സമൂഹത്തിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കണം എന്നതും. ’–നൈല പറയുന്നു. ഒരു എഴുത്തുകാരി എന്ന നിലയിൽ  ഏറ്റവും പ്രിയം പുസ്തകങ്ങളോടാണെന്നും അവർ വ്യക്തമാക്കി. പുസ്തകങ്ങളുടെ മൂല്യം എഴുത്തുകാർ മനസ്സിലാക്കിയില്ലെങ്കില്‍ സാധാരണക്കാർക്ക് അത് എങ്ങനെ മനസ്സിലാകുമെന്നും  നൈല ചോദിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com