ADVERTISEMENT

ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും.  കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ഇരുവരും ചിലപ്പോഴൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സമൂഹമാധ്യമത്തിലൂടെ വരാനിരിക്കുന്ന ചിത്രം  ദ് ബിഗ് ബുള്ളിന്റെ വിശേഷങ്ങൾ അഭിഷേക് പങ്കുവച്ചിരുന്നു. ഇതിനു താഴേ വന്ന ഒരു കമന്റിനു മറുപടിയായി എത്തുകയാണ് താരം. 

‘താരത്തിന് ഭംഗിയുള്ള ഭാര്യയുണ്ട്. പക്ഷേ അദ്ദേഹം അത് അർഹിക്കുന്നില്ല’. എന്നായിരുന്നു ഒരാളുടെ പരിഹാസ രൂപേണയുള്ള കമന്റ്. ഈ കമന്റിനു മറുപടിയുമാണ് അഭിഷേക് എത്തിയത്. ‘നിങ്ങൾ ഒരു കാര്യത്തിലും മികവു പുലർത്തുന്ന ആളല്ല. ഒറ്റക്കാര്യത്തിൽ മാത്രമേ നിങ്ങളോട് എനിക്ക് അസൂയ തോന്നിയിട്ടുള്ളൂ. നിങ്ങൾക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ നിങ്ങൾ അവരെ അർഹിക്കുന്നില്ല. ’ എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റിന് ഒരാളുടെ കമന്റ്. ഇതിനു പിന്നാലെയാണ് താരത്തിന്റെ ചുട്ട മറുപടി എത്തിയത്. 

‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. ഇക്കാര്യം നിരവധി പേരെ ടാഗ് ചെയ്തിട്ടുള്ളതിനാൽ നിങ്ങൾ  ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കിയുള്ളവർ അവരുടെതായ ജീവിതവുമായി സമാധാനത്തോടെ ജീവിക്കുകയാണ്. ഇനി ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങൾക്കറിയുമായിരിക്കും.’ പരിഹാസത്തോടെയുള്ള താരത്തിന്റെ കമന്റോടെ ആദ്യം കമന്റ് ചെയ്തയാൾ കമന്റ് ഡിലീറ്റ് ചെയ്തു. ഗംഭീരം എന്നായിരുന്നു അഭിഷേകിന്റെ മറുപടിയെ ആരാധകർ പ്രശംസിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com