ADVERTISEMENT

നടിയും രാഷ്ട്രീയ നേതാവുമായ നുസ്രത്ത് ജഹാൻ പങ്കുവച്ച മനോഹര ചിത്രങ്ങൾക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഭർത്താവ് യാഷ് ദാസ് ഗുപ്തയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് നുസ്രത്ത് പങ്കുവച്ചത്. ഞായറാഴ്ച രാത്രി നടത്തിയ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് നുസ്രത്ത് പങ്കുവച്ചത്. ‘ഭർത്താവിനും പിതാവിനും ജന്മദിനാശംസ എന്നാണ് കേക്കിനു മുകളിൽ എഴുതിയിരുന്നത്.’

ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രങ്ങൾ പങ്കുവച്ചത്. ആദ്യമായാണ് യാഷ് ദാസ് ഗുപ്തയെ ഭർത്താവ് എന്ന് അഭിസംബോധന ചെയ്ത് നുസ്രത്ത് ജഹാൻ ഫോട്ടോ പങ്കുവയ്ക്കുന്നത്. കുഞ്ഞിന്റെ അച്ഛനെന്ന നിലയിലും ഉള്ളതായിരുന്നു നുസ്രത്തിന്റെ പോസ്റ്റ്. 

ഓഗസ്റ്റ് 26നായിരുന്നു നുസ്രത്ത് ജഹാൻ ഒരു ആൺകുഞ്ഞിനു ജന്മം നൽകിയത്. മുൻ ഭർത്താവ് നിഖിൽ ജെയിനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തി മാസങ്ങൾക്കു ശേഷമായിരുന്നു ഇത്. തന്റെ വിവാഹം ഇന്ത്യൻ നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്ന് നുസ്രത്ത് ജഹാന്‍  പറഞ്ഞിരുന്നു. 2019ൽ തുർക്കിയിൽ വച്ചായിരുന്നു നുസ്രത്ത് ജഹാന്റെയും നിഖിൽ ജെയ്ന്റെയും വിവാഹം. വിവാഹ മോചനത്തെ തുടർന്നു തന്നെ നുസ്രത്ത് ജഹാനും യാഷ് ദാസ് ഗുപ്തയും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. 

കുഞ്ഞിനെ കുറിച്ച് അടുത്തിടെ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറയുന്നത് ഇങ്ങനെ: ‘ എന്റെ കുഞ്ഞ് വിവാഹത്തിന് അകത്താണോ പുറത്താണോ ജനിച്ചതെന്ന് തീരുമാനിക്കുന്നത് സമൂഹമല്ല. കുഞ്ഞിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഞങ്ങൾ മറുപടി നൽകുന്നില്ലെന്നു കരുതി പൊതുജനങ്ങൾ പറയുന്നതെല്ലാം ശരിയാണെന്നു ധരിക്കരുത്.’– നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി.

English Summary: Nusrat Jahan Refers To Yash Dasgupta As "Husband" In Birthday Pics 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com