വിമാനത്തിലേക്ക് ബോർഡിങ് പാസുമായി മകൻ; സ്വീകരിക്കാനെത്തിയത് എയർഹോസ്റ്റസായ അമ്മ; ഹൃദയം തൊട്ട് വിഡിയോ
Mail This Article
ഹൃദയസ്പർശിയായ പലവിഡിയോകളും ഇന്റർനെറ്റിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്. എയർ ഹോസ്റ്റസായ അമ്മയും കുഞ്ഞുമാണ് വിഡിയോയിലുള്ളത്. കുഞ്ഞിനെ വിമാനത്തിലേക്ക് സ്വീകരിക്കുകയാണ് എയർഹോസ്റ്റസായ അമ്മ.
Flygirl-trigirl എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ബോർഡിങ് പാസും കയ്യിൽ പിടിച്ച് ഒരു കുഞ്ഞ് വിമാനത്തിലേക്കു കയറുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. എയർ ഹോസ്ററസായ അമ്മ തന്നെയാണ് കുഞ്ഞിനെ സ്വീകരിക്കുന്നത്. ‘ബോര്‍ഡിങ്ങിന്റെ സമയത്ത് ദുബായിലേക്ക് പറക്കുന്ന ഏറ്റവും വലിയ വിഐപിയെ കണ്ടു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
എമിറേറ്റ്സ് എയർഹോസ്റ്റസും മകനുമാണ് വിഡിയോയിലുള്ളത്. കുഞ്ഞ് തന്റെ ബോർഡിങ് പാസ് അമ്മയ്ക്കു നൽകുന്നതും വിഡിയോയിൽ കാണാം. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ ഉണ്ട്. തുടർന്ന് കാമറയിലേക്കു നോക്കി കുഞ്ഞ് കൈവീശി കാണിക്കുന്നുമുണ്ട്.
ഇന്‍സ്റ്റഗ്രാമിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘എത്ര മനോഹരം. അവനെ കാണാൻ എന്തു ഭംഗിയാണ്.’– എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. സ്നേഹം നിറഞ്ഞ ഹൃദയ ചിഹ്നവും പലരും കമന്റ് ചെയ്തു.
English Summary: Emirates Air Hostess Welcomes Her Little Son Onboard, Internet Says "Aww"