ADVERTISEMENT

അടുത്ത ദിവസങ്ങളിലായി ഡെൽഹി മെട്രോ വാർത്തകളിൽ ഇടം നേടുകയാണ്. മെട്രോയിൽ ഉൾവസ്ത്രം മാത്രം ധരിച്ച് യാത്രചെയ്യുള്ള യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സീറ്റു തർക്കത്തെ തുടർന്ന് ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മുഖത്തേക്കു കുരുമുളക് സ്പ്രേ ചെയ്യുന്ന വിഡിയോയും അടുത്തിടെ എത്തിയിരുന്നു. ഇപ്പോഴിതാ ഡൽഹി മെട്രോയിൽ ബോജ്പുരി ഗാനത്തിനു ചുവടുവയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നത്. 

പ്രണയം ഉപേക്ഷിക്കരുത്; കാമുകിയുടെ ഓഫിസിനു മുന്നിൽ 21 മണിക്കൂർ മുട്ടുകുത്തി നിന്ന് യുവാവ്

സാരിയിൽ മെട്രോ സ്റ്റേഷനിൽ നൃത്തം ചെയ്യുകയാണ് യുവതി. ആവ്നികരിഷ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘സജ്കെ സാവര് കകേ’ എന്ന ബോജ്പുരി ഗാനത്തിനാണ് ആവ്നി ചുവടുവെക്കുന്നത്. വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ആയിരക്കണക്കിനാളുകൾ കണ്ടു. 

വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘എങ്ങനെയാണ് ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും മെട്രോയിൽ നിരോധിക്കാൻ ഡിഎംആർസിക്കു സാധിക്കുക?’ എന്നായിരുന്നു ചിലരുടെ ചോദ്യം. അതേസമയം ഇത്തരം വിഡിയോകളുടെ ചിത്രീകരണത്തിനെതിരെ സിഐഎസ്എഫ് നടപടി എടുക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. 

 

English Summary: Woman dances to Bhojpuri song on Delhi Metro platform.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com