ADVERTISEMENT

ആഫ്രിക്കൻ വംശജരുടെ മുടിയിഴകൾ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാണ്. ഇടതൂർന്നതും ചുരുണ്ടതും പൊങ്ങിനിൽക്കുന്നതുമായിരിക്കും ഇവരുടെ മുടി. ഇപ്പോഴിതാ ഏറ്റവും നീളമുള്ള ‘ആഫ്രോ’മുടിയുമായി ലോക റെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ് ലൂസിയാനയിൽ നിന്നുള്ള 47കാരി. അവിൻ ഡുഗാസ് എന്നാണ് ഇവരുടെ പേര്. 

ഉൾവസ്ത്ര വിവാദത്തിനു ശേഷം ഡൽഹി മെട്രോയിൽ ബോജ്പുരി ഡാൻസുമായി യുവതി

9.84 ഇഞ്ചാണ് ഡുഗാസിന്റെ മുടിയുടെ ഉയരം. 5.41 അടി ഉള്ളുണ്ട് മുടിക്ക്. ഏറ്റവും ഉയരമുള്ള ആഫ്രോ മുടിക്ക് ഉടമ എന്ന തന്റെ തന്നെ റെക്കോർഡാണ് ഡുഗാസ് തിരുത്തിയത്. രണ്ടാം തവണയാണ് ഡുഗാസിന്റെ നേട്ടം. 2010ലാണ് ഇവർ ആദ്യമായി ഗിന്നസ് റെക്കോർഡ് നേടിയത്. 4 അടി 4 ഇഞ്ചായരുന്നു അന്ന് മുടിയുടെ ഉയരം. 24വർഷമെടുത്താണ് മുടിയുടെ സ്വാഭാവിക ഘടന അഫ്രോസ്റ്റൈലിലേക്കു മാറിയതെന്ന് യുവതി പറഞ്ഞു. 

പ്രണയം ഉപേക്ഷിക്കരുത്; കാമുകിയുടെ ഓഫിസിനു മുന്നിൽ 21 മണിക്കൂർ മുട്ടുകുത്തിനിന്ന് യുവാവ്

‘ആഫ്രോ സ്റ്റൈൽ പരീക്ഷിക്കണമെന്ന് ഞാൻ കരുതിയതല്ല. ഇത് സ്വാഭാവികമായി സംഭവിച്ചതാണ്.’– ഡുഗാസ് വ്യക്തമാക്കി. ‘സ്ഥിരമായി സ്ട്രെയ്റ്റൻ ചെയ്യുന്നതിനായി മുടിയിൽ ‍ഞാൻ അപകടകരമായ രീതിയിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നു. ഇത്തരം രാസവസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നത് കാൻസറിനു കാരണമാകുമെന്ന് അടുത്തിടെ അറിഞ്ഞു. പക്ഷേ, വർഷങ്ങൾക്കു മുൻപു തന്നെ അവ ഉപേക്ഷിച്ചതിൽ എനിക്കു സന്തോഷം തോന്നി. തുടർന്ന് എണ്ണ ചൂടാക്കി തലയോട്ടിൽ മസാജ് ചെയ്യാൻ തുടങ്ങി. ഷാംപു ഉപയോഗിക്കുന്നതിനു മുൻപ് നന്നായി എണ്ണ ഉപയോഗിച്ചു മസാജ് ചെയ്തു. അങ്ങനെയാണ് മുടി ഇത്രയും ഇടതൂർന്ന് വളർന്നത്. മുൻപ് പലതരത്തിലുള്ള ഹെയർസ്റ്റൈലുകൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ മുടി ആഫ്രോസ്റ്റൈലിൽ വളർന്നതോടെ മറ്റൊരു പരീക്ഷണവും നടത്തിയിട്ടില്ല’– ഡുഗാസ് പറഞ്ഞു. 

English Summary: US Woman Breaks Guinness World Record For Largest Afro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com