അച്ഛനമ്മമാരുടെ കണ്ണിൽ ഡേറ്റിങ് ശരിയായ രീതിയല്ല; ഒരാളെ ഇഷ്ടപ്പെട്ടാൽ വിവാഹം കഴിക്കണം: ജാന്‍വി കപൂർ
Mail This Article
മക്കളുടെ വിവാഹവും സന്തോഷത്തോടെയുള്ള ജീവിതവും പല മാതാപിതാക്കളുടെയും സ്വപ്നമായിരിക്കും. തന്റെ വിവാഹത്തെ സംബന്ധിച്ച മാതാപിതാക്കളുടെ സങ്കൽപം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂർ. ഇഷ്ടപ്പെട്ട വ്യക്തിയെ പരമ്പരാഗതമായ രീതിയില്‍ വിവാഹം കഴിക്കണമെന്നാണ് അമ്മ ശ്രീദേവിയുടെയും അച്ഛൻ ബോണി കപൂറിന്റെയും ആഗ്രഹമെന്നും ജാൻവി കപൂർ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ജാന്‍വിയുടെ പ്രതികരണം.
‘ഡേറ്റിങ് എന്നത് സാഹചര്യത്തിന് അനുസരിച്ചാണ്. എന്നാൽ എന്റെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവരുടെ കണ്ണിൽ അത് പാപമാണ്. എനിക്കൊരു പുരുഷനെ ഇഷ്ടമായാൽ അവരോടു പറഞ്ഞ് വിവാഹം കഴിക്കാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞിരിക്കുന്നത്. ഞാൻ എന്തിനെയാണ് ഇഷ്ടപ്പെടേണ്ടത്? നിങ്ങൾക്കറിയാമോ ഇഷ്ടപ്പെടുന്ന എല്ലാവരെയും നമുക്ക് വിവാഹം കഴിക്കാനാകില്ല. നമുക്ക് വേണമെങ്കിൽ അവരുമായി ‘ചിൽ’ ചെയ്യാം. പക്ഷേ, ‘ചില്ലിങ്ങി’ന്റെ അർഥം അമ്മയ്ക്കും അച്ഛനും മനസ്സിലാകില്ല.’– ജാൻവി പറഞ്ഞു.
സിംഗിളായിരിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും അടുത്തിടെ ജാൻവി പറഞ്ഞിരുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു ജാൻവിയുടെ പ്രതികരണം. മുൻബന്ധത്തെ കുറിച്ച് ജാൻവി പറഞ്ഞത് ഇങ്ങനെ: ‘നമ്മൾ പലപ്പോഴും നമുക്ക് ആവശ്യമുള്ളപ്പോഴാണ് മറ്റുള്ളവരുമായി അടുക്കുന്നത്. എന്നാൽ ഒരുഘട്ടം കഴിയുമ്പോൾ ചിലപ്പോഴൊക്കെ ഈ അടുപ്പം നഷ്ടമാകും. അതുകൊണ്ടാണ് പലരും കമിറ്റ്മെന്റ് ബന്ധങ്ങളെ ഭയക്കുന്നത്. ഒരാളുടെ സൗകര്യത്തിനു മാത്രം ഒരു ബന്ധങ്ങളും തുടങ്ങരുത്.’– താരം വ്യക്തമാക്കി.
English Summary: Janhvi Kapoor reveals Sri Devi, Boney Kapoor wanted her to marry right away if she liked a guy