ADVERTISEMENT

ബോളിവുഡിലെ പ്രമുഖരെല്ലാം അണിനിരന്ന ചടങ്ങായിരുന്നു മുംബൈയിലെ നിത മുകേഷ് അംബാനി സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം. പ്രശസ്ത താരം ഹൃതിക് റോഷനും സുഹൃത്ത് സബ ആസാദും ചടങ്ങിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ചടങ്ങിനെത്തിയ ഹൃതിക് റോഷന്റെയും സബയുടെയും വ്യത്യസ്തമായ ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

പ്രത്യേകിച്ച് ഒന്നും ചെയ്തില്ല; മുടി ആഫ്രോ സ്റ്റൈലിൽ ആയി; ലോക റെക്കോർഡുമായി 47കാരി

ചടങ്ങിനിടെ ഫോട്ടോ എടുക്കാൻ പോയ സബയുടെ ചെരുപ്പ് കയ്യിൽ പിടിച്ച് നിൽക്കുന്ന ഹൃതിക് റോഷന്റെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ട്വിറ്ററിലെത്തിയ ചിത്രം നിമിഷങ്ങൾക്കകം വൈറലായി. നിരവധി കമന്റുകളും എത്തി. ഹൃതിക്കിന്റെ ഹൃദ്യമായ രീതിയെ പ്രകീർത്തിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും എത്തിയത്. 

‘ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന സബയുടെ ചെരുപ്പ് കയ്യിൽ പിടിച്ച് ഹൃതിക് റോഷൻ’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ‘അദ്ദേഹമാണ് യഥാർഥത്തിൽ മാന്യന്‍’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇത് ഹൃതിക് റോഷൻ. ഇന്ത്യയിലെ ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരിൽ ഒരാൾ. അദ്ദേഹം തന്റെ വനിതാ സുഹൃത്തിന്റെ ചെരുപ്പ് കയ്യിലെടുത്തു നിൽക്കുന്നു. രസമുള്ള കാഴ്ച. ’ എന്നായിരുന്നു ഫോട്ടോയ്ക്കു വന്ന മറ്റൊരു കമന്റ്. ‘ഹൃതിക് റോഷൻ താങ്കളുടെ കാമുകിയാകാൻ എല്ലാവരും ആഗ്രഹിക്കും.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Hrithik Roshan holding girlfriend Saba Azad's heels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com