ടൈലു പൊട്ടിയോ? താഴും താക്കോലും പ്രവർത്തിക്കുന്നില്ലേ? അവഗണിക്കരുത് ഈ നിസ്സാര കാര്യങ്ങൾ
Mail This Article
മുറ്റത്തെ ഒന്ന് രണ്ട് ടൈൽ പൊട്ടിയിട്ടുണ്ട്, അത് പതുക്കെ മാറ്റിയാൽ മതി എന്ന് പലരും ചിന്തിക്കും എന്നാൽ അത് തെറ്റാണെന്ന് ഫെങ്ഷൂയി പറയുന്നു. ഐശ്വര്യം ഉണ്ടാകാനും ദോഷങ്ങളകറ്റാനും അത് ഉടനെ മാറ്റി പുതിയത് ഇടണം. പൊട്ടിയ ടൈലിന് മുകളിലൂടെ നടക്കുന്നത് നെഗറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ടുവരും.
കേടായഇലക്ട്രിക് ഉപകരണങ്ങൾ, ക്ലോക്ക്, ചില്ല് ഉടഞ്ഞ ഫൊട്ടോ, പൊട്ടിയ ടൈലുകൾ, പൊട്ടിയ വിഗ്രഹങ്ങൾ, കത്താത്ത ടോർച്ച് ഇവയൊക്കെ വീട്ടിലുണ്ടെങ്കിൽ അത് ഐശ്വര്യം ഇല്ലാതാക്കും. കതകിന്റെ കുറ്റിയും കൊളുത്തും അലമാരയുടെയും മേശയുടെയും ലോക്ക് ഇവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നവയാകണം. ഇല്ലെങ്കിൽ പണച്ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കില്ല.
ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദങ്ങൾ പൂജാമുറിയിൽ സൂക്ഷിക്കുന്നതും ഒഴിവാക്കണം. മരിച്ചുപോയ വ്യക്തികളുടെ ചിത്രങ്ങൾ ചുമരിൽ തൂക്കുന്നതും നല്ലതല്ല. ഇതൊക്കെ പലരും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളാണ്. ഇവ തിരുത്തിയാൽ അതിന്റെ ഗുണകരമായ മാറ്റം വീടുകളിൽ പ്രതിഫലിക്കും.