ADVERTISEMENT

ഓരോ നാളുകാരും ഭാഗ്യവർധനവിനും ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഓരോ ദേവതയെ നിത്യവും പ്രാർഥിക്കുന്നത് ഉത്തമമാണ്. 

അശ്വതി, മകം, അത്തം, മൂലം :ഈ നാളുകാർ നിത്യവും ഗണപതി ഭഗവാനെ പ്രാർഥിക്കണം. ഗണേശ പ്രീതികരമായ നാമജപവും പൂജകളും നടത്തുക. ഗണേശ ഗായത്രിയും ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണിക്കുന്ന ‘ഗണേശ സഹസ്രനാമം’ എന്നിവ ഭക്തിയോടെ ജപിക്കാം. 

ഭരണി, ചിത്തിര, അനിഴം, തൃക്കേട്ട, അവിട്ടം:ഭദ്രകാളിയും സുബ്രമണ്യനുമാണ് ഈ നക്ഷത്രക്കാരുടെ ദേവതകൾ.സുബ്രമണ്യ ഗായത്രി പതിവായിച്ചൊല്ലുന്നതു നന്ന്. നാൾതോറും ഭദ്രകാളി ക്ഷേത്ര ദർശനം നടത്തി യഥാവിധി വഴിപാടുകൾ സമർപ്പിക്കുക .

 കാർത്തിക, മകയിരം :ദേവിയാണ് ഉപാസനാമൂർത്തി. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കുന്നത് ഉത്തമം. നിത്യവും അരമണിക്കൂർ ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്. 

രോഹിണി, വിശാഖം, പൂയം, തിരുവോണം, പൂരൂരുട്ടാതി, രേവതി:ഈ നാളുകാരുടെ ദേവത മഹാവിഷ്ണുവാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്ര ദർശനം നടത്തി ഭാഗ്യസൂക്തം അർച്ചന നടത്തുന്നത് അത്യുത്തമം. 

തിരുവാതിര, പൂരം :ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. കൂവളത്തുമാല, ജലധാര, പിൻവിളക്ക് എന്നീ വഴിപാടുകൾ ശിവക്ഷേത്രത്തിൽ നടത്തുന്നത് ഉത്തമം.മൂല മന്ത്രമായ ഓം നമഃശിവായ ചൊല്ലി ക്ഷേത്രദർശനം നടത്തുക. പ്രദക്ഷിണത്തിനു ശേഷം ഭഗവാന്റെ മുന്നിൽ ശിവപഞ്ചാക്ഷര സ്തോത്രം ജപിച്ചു നമസ്കരിക്കുക.

പുണർതം , ഉതൃട്ടാതി :ഇഷ്ടദേവൻ ശ്രീരാമനാണ് . വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും.

ആയില്യം , ചതയം :നാഗദൈവങ്ങളാണ് ഇഷ്ടദേവത. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളുടെ മൂലമന്ത്രമായ 'ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ' എന്ന് ജപിച്ചുകൊണ്ട് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്. സര്‍പ്പപ്രീതിക്കായി നവനാഗസ്‌തോത്രം നിത്യേന ജപിക്കുന്നത് അത്യുത്തമം. 

ഉത്രം: ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. ശാസ്താ ക്ഷേത്രത്തിൽ നീലപ്പട്ടു സമർപ്പണവും നീരാഞ്ജന വഴിപാടും നടത്തുന്നത് ഉത്തമം .വർഷത്തിൽ ഒരിക്കലെങ്കിലും വ്രതശുദ്ധിയോടെ ശബരിമലദർശനം മുടങ്ങാതെ നടത്തണം.

ചോതി: ചോതിയുടെ ഇഷ്ടദേവൻ വായുപുത്രനായ ഹനൂമാനാണ്. വെറ്റില സമർപ്പണം ഒരു പ്രധാന വഴിപാടാണ്.

പൂരാടം:മഹാലക്ഷ്മിയാണ് ഇഷ്ടദേവത. അഷ്ടലക്ഷ്മീധ്യാനം നിത്യവും ജപിക്കുക . വീട്ടുവളപ്പിൽ നെല്ലിമരം നട്ടുവളർത്തുന്നതും സാധുക്കൾക്ക് ദാനം ചെയ്യുന്നതും ലക്ഷ്മീ പ്രീതികരമായ കാര്യങ്ങളാണ്. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തണം. 

ഉത്രാടം: ശങ്കര നാരായണന്‍ന്മാരാണ് ഉപാസനാമൂർത്തി, അതായത് ശിവനെയും വിഷ്ണുവിനെയും ഒരു പോലെ ആരാധിക്കണം

English Summary:

Daily prayer to your presiding deity, determined by your Nakshatra, can significantly improve your life. This comprehensive guide details the appropriate deities and rituals for each Nakshatra, offering a pathway to increased prosperity and well-being.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com