പരുമല പെരുന്നാൾ കൊടിയേറി
Mail This Article
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാളിന് കൊടിയേറി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവഹിക്കും. 3ന് തീർഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. ഹാരിസ് ബീരാൻ എംപി മുഖ്യപ്രഭാഷണം നടത്തും.
നവംബർ 1ന് 3ന് തീർഥാടന വാരാഘോഷ സമാപന സമ്മേളനം. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകും. 8ന് ശ്ലൈഹിക വാഴ്‌വ്. 8.15ന് റാസ.
പെരുന്നാൾ ദിനമായ 2ന് കുർബാനയ്ക്ക് പുലർച്ചെ 3ന് യൂഹാനോൻ മാർ പോളിക്കാർപ്പോസും 6.15ന് ഡോ. യാക്കോബ് മാർ ഐറേനിയസും കാർമികത്വം വഹിക്കും. 8.30ന് മൂന്നിൻമേൽ കുർബാന കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ. തുടർന്ന് 10ന് ദ് ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ കാതോലിക്കാ ബാവായ്ക്ക് സമ്മാനിക്കും. സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഡിപ്പാർട്മെന്റ് ഓഫ് എക്സ്റ്റേണൽ ചർച്ച് തലവൻ മെട്രോപ്പൊലിറ്റൻ ആന്റണി അവാർഡ് സമ്മാനിക്കും. 2ന് റാസ, 3ന് കൊടിയിറക്ക്.