ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. പ്രഫഷനലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദേശത്ത് പോകാൻ താൽപര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകും. കാര്യങ്ങൾ പുതിയ രീതിയിൽ ചെയ്യാൻ ശ്രമിക്കുക. ബന്ധങ്ങൾ ഗുണകരമായി വരും സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): കലാരംഗത്തുള്ളവർക്ക് പാരിതോഷികങ്ങളും അംഗീകാരവും ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂലവാരമാണ്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ദേഷ്യവും സമ്മർദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും. ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. പെട്ടന്നുള്ള യാത്രകൾ ആവശ്യമായി വരും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. പ്രഫഷനലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദേശത്ത് പോകാൻ താൽപര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകും. ചെലവ് ചുരുക്കിയില്ലെങ്കിൽ സാമ്പത്തിക പ്രശ്നം നേരിടേണ്ടി വരും. ചെറുപ്പക്കാരുടെ വിവാഹ ആലോചനകളിൽ തീരുമാനമാകും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണമായേക്കാം. പഴയ വീട് പുതുക്കാനായി പണം ചെലവാകും. വീട്ടിൽ ഒരു മംഗള കർമം നടക്കും. നിയമ സഹായങ്ങൾ അനുകൂലമായി വരും. പുതിയ കാറ് വാങ്ങിക്കാനുള്ള ആഗ്രഹം കൂടി വരാം. ഭാഗ്യം കൊണ്ട് മാത്രം കുറച്ച് പണം കൈവശം വന്നു ചേരും. എതിരാളികളെ വശത്താക്കാൻ സാധിക്കും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദകരമായ ഒരു സാഹചര്യം ഉണ്ടാകാം. അനുഭവപരിചയമുള്ളവരിൽ നിന്ന് ഉപദേശം തേടുക. മോശം കാര്യങ്ങൾക്കായി സമയം ചെലവിടാതിരിക്കുക. മറ്റുള്ളവരുടെ ജോലികൾ കൂടി ഏറ്റെടുത്ത് ചെയ്യേണ്ടതായി വരാം. അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): മാസത്തിന്റെ ആരംഭത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വരുമെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദം അനുഭവപ്പെടാം. കുടുംബത്തോടൊപ്പം പുണ്യ സ്ഥലം സന്ദർശിക്കും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ബിസിനസ് ലാഭകരമാകും. ആരോഗ്യം മികച്ചതായിരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനിൽക്കും. വിദേശത്ത് നിന്നും ഒരു സമ്മാനം ലഭിക്കാൻ സാധ്യത കാണുന്നു. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബത്തോടൊപ്പം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാം. പ്രശസ്തരായവരിൽ നിന്ന് പ്രതീക്ഷിക്കാത്ത പിന്തുണ ലഭിക്കാം. ആഴ്ചയുടെ ആരംഭത്തിൽ ചില അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം. പ്രണയകാര്യങ്ങളിൽ ഭാഗ്യം വരാം. ഓഹരി ഇടപാടുകൾ ലാഭകരമായി നടത്തും. എതിരാളികളുമായി രമ്യതയിൽ എത്തിച്ചേരും. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ പ്രശ്നം മനഃക്ലേശം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമരോഗങ്ങളോ ഉണ്ടാകാം. ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. വീട് നിർമിക്കാനായി ഭൂമി വാങ്ങാൻ സാധിക്കും. മുടങ്ങി പോയ പഠനം പുനരാരംഭിക്കും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ വീട് നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയും. സാമ്പത്തിക ഞെരുക്കം വിട്ടു മാറും. ചില ബന്ധുക്കൾ നിങ്ങൾക്കെതിരാകാം. സ്വന്തം ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുക. സൗന്ദര്യ സംരക്ഷണത്തിനായി അധികം പണം ചെലവഴിക്കും. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കും. എതിരാളികളെ നിഷ്പ്രഭരാക്കാൻ സാധിക്കും. വാരാന്ത്യം അത്ര നന്നല്ല.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പല പ്രശ്‌നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദകരമായ ഒരു സാഹചര്യം ഉണ്ടാകാം. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടേണ്ട. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. പഠനകാര്യങ്ങളിൽ പുരോഗതി നേടും. ആരോഗ്യം നന്നായി സൂക്ഷിക്കുക

English Summary:

Weekly Zodiac Prediction by P B Rajesh 2024 June 30 to July 06

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com