ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ ഈ വര്‍ഷത്തെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 22 ന് ഫ്രാങ്ക്ഫര്‍ട്ട് ഏണ്‍സ്റ് റോയ്റ്റര്‍ സ്കൂള്‍ സ്പോര്‍ട്സ് ഹാളില്‍ നടത്തി. സീനിയര്‍ എ, ബി, ഇനങ്ങളിലാണ് മത്സരം നടത്തിയത്. ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനോട് അനുബന്ധിച്ച് കാര്‍ഡ്സ് ടൂര്‍ണ്ണമെന്റ് ജൂണ്‍ 16 ന് സാല്‍ബൗ ഗല്ലൂസ് ഹാളില്‍ നടത്തി.

മത്സര വിജയികള്‍ക്ക് ക്ലബ്ബ് സീനിയോഴ്സ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രധാന ജൂറിയായിരുന്നു, സഹജൂറിയായ് ജോയിച്ചന്‍ പുത്തന്‍പറമ്പില്‍ പ്രവര്‍ത്തിച്ചു. മത്സരങ്ങള്‍ക്ക് ശേഷം നടന്ന ബാര്‍ബിക്യുവിന് തോമസ് കുളത്തില്‍, പ്രദീപ് തണുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അന്‍പത്തിരണ്ടു വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ജര്‍മനിയിലെ ആദ്യ സ്പോര്‍ട്സ് ക്ളബ് ആണ്. ക്ലബ്ബിനെ അരുണ്‍കുമാര്‍ എ നായര്‍, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവിയര്‍ പള്ളിവാതുക്കല്‍, പുതിയ തലമുറയില സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു എന്നിവര്‍ ചേര്‍ന്ന് നയിക്കുന്നു.

മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറെയ്ന്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു. വാശിയേറിയ മത്സരങ്ങളില്‍ വിജയികളായവരുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

Badminton A Team Doppel Winners- First Prize Jimmy Thomas & Manoj Thomas, Second Prize Nebu John & Arunkumar A Nair
B Team Einzel Winners- First Prize Bharaniraja Kandasamy, Second Prize Sachin James
B Team Doppel Winners- First Prize Sachin James & Tom Thomas, Second Prize Varghese George & Bharaniraja Kandasamy
B Team Mixed Winners- First Prize Sonia K & Melvin V, Second Prize Gina & Sajan
Junior Einzel Winners-  First Prize Asher Devasia, Second Prize Ryan Antony
Junior Doppel Winners- First Prize Ryan Antony & Robin Joseph, Second Prize Asher Devasia & Jordan Devasia
Emerging & Promising- Promising Player Toby Thomas, Promising Player Boney Mathew, Promising Player Devanandhini Salil, Promising Player Jerome Palakkat, Emerging Player Joyce Joseph, Emerging Player Diljeet Shine, Emerging Player Sina Kulathil, Emerging Player Joel Palakkat
Cards Rummy Winners- First Prize Thomas Kulathil, Second Prize Arunkumar A Nair
Twenty Eight Winners- First Prize Arunkumar A Nair & Rojan, Second Prize Thomas Kulathil & Abhilash

English Summary:

Badminton Tournament Held in Frankfurt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com