ADVERTISEMENT

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് നവംബറിൽ 1.89 ശതമാനമായിരുന്നത് ഡിസംബറിൽ 2.37 ശതമാനമായി ഉയർന്നു. ഭക്ഷ്യ ഇതര വസ്തുക്കളുടെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്.

ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.

ഡിസംബറിൽ ചെറുകിട വിപണിയിലെ വിലക്കയറ്റത്തോത് (സിപിഐ) 4 മാസത്തെ താഴ്ന്ന നിരക്കായ 5.22 ശതമാനമായി കുറഞ്ഞിരുന്നു.

English Summary:

Wholesale Price Index (WPI) inflation in India climbed to 2.37% in December, up from November's 1.89%, driven by higher non-food item prices. This increase contrasts with a four-month low in consumer price inflation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com